കേളകം: വയനാട്- തലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ വനത്തിനുള്ളിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹാവശിഷ്ടം ചെങ്ങോം സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. മൂന്നുമാസം മുമ്പ് കാണാതായ കണിച്ചാർ ചെങ്ങോം സ്വദേശി പള്ളിപ്പറമ്പിൽ ജോസഫ് എന്ന മാമച്ചേൻറതാണ് മൃതദേഹം. ബന്ധുക്കൾ എത്തിയാണ് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 23നാണ് കമ്പളക്കാട്ടെ ബന്ധുവീട്ടിലേക്ക് ജോസഫ് പോയത്. തൊട്ടടുത്ത ദിവസം തന്നെ, സ്വന്തം വീട്ടിലേക്ക് തിരികെ പോവുകയാണെന്നുപറഞ്ഞ് ജോസഫ് ബന്ധു വീട്ടിൽനിന്നും തിരികെപോരുകയും ചെയ്തു. എന്നാൽ, സ്വന്തം വീട്ടിൽ തിരികെ എത്താത്തതിനെത്തുടർന്ന് ആഗസ്റ്റ് 28ന് കമ്പളക്കാട് പൊലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകി. കഴിഞ്ഞ മൂന്നുമാസമായി ജോസഫിനെക്കുറിച്ച് ഒരു വിവരവും ബന്ധുക്കൾക്ക് ലഭിച്ചിരുന്നില്ല. കഴിഞ്ഞദിവസം തലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ 43ാം മൈൽ വനത്തിനുള്ളിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടമാണ് ജോസഫിേൻറതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചത്. വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഭാര്യ: എൽസി. മക്കൾ: ബിനു, ബിജു. പടം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.