ബാലുശ്ശേരി: ലഹരിമാഫിയകളുടെ വിളയാട്ടത്തിനെതിരെ നാട്ടുകാർ വിമുക്തി ജാഗ്രത സമിതി രൂപവത്കരിച്ചു. ബാലുശ്ശേരി പഞ്ചായത്ത് നാലാം വാർഡിൽ പുറംനാടുകളിൽ നിന്നു പോലും മയക്കുമരുന്ന് വിതരണത്തിനായി വാഹനങ്ങൾ എത്തുന്നതും നാട്ടിൽ വിതരണം നടത്തുന്നതും ശ്രദ്ധയിൽപെട്ടതോടെയാണ് നാട്ടുകാർ വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ജാഗ്രത സമിതി രൂപവത്കരിച്ചത്. യോഗം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഉമ മഠത്തിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എം. ശ്രീജ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെംബർ ഡി.ബി. സബിത, എക്സൈസ് സിവിൽ ഓഫിസർ രഘുനാഥ് എന്നിവർ സംസാരിച്ചു. യുവജന സന്നദ്ധ സേനയും ജനജാഗ്രത സമിതിയും രൂപവത്കരിച്ച് അയൽക്കൂട്ട തലത്തിൽ ലഘുലേഖ വിതരണം, കേന്ദ്രങ്ങളിൽ എക്സൈസ് വകുപ്പ് നമ്പറുകളുള്ള ബോർഡുകൾ സ്ഥാപിക്കൽ, യുവജന സന്നദ്ധ സേനയുടെ നേരിട്ടുള്ള പരിശോധനകൾ എന്നിവ നടത്താനും തീരുമാനിച്ചു. എൻ. പ്രകാശൻ സ്വാഗതവും പി.ഷീജ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.