കോഴിക്കോട്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കോഴിക്കോട് ബ്രാഞ്ചിൻെറ നേതൃത്വത്തിൽ ഏഴ് ദിവസമായി നടന്ന നവതി ആഘോഷങ്ങൾ സമാപിച്ചു. സമാപന സമ്മേളനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഡോക്ടർമാരുടെ അർപ്പണ മനോഭാവം കോവിഡ് കാലത്ത് ജനം നേരിൽക്കണ്ടതാണ്. തുടർന്നും ഇത് നിലനിർത്തിക്കൊണ്ടുപോകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഐ.എം.എ പ്രസിഡൻറ് ഡോ. ബി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി എം.കെ. രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡൻറ് എം. ഫിറോസ്ഖാൻ, കെ.ജി.എം.ഒ ജില്ല സെക്രട്ടറി ഡോ. വിപിൻ വർക്കി, ഡോ. അഷ്റഫ്, ഡോ. സി.എം. അബൂബക്കർ, കെ.എ.എസ്.സി സംസ്ഥാന പ്രസിഡൻറ് ഡോ. സുഷമ അനിൽ, നവതി ആഘോഷ ഓർഗനൈസിങ് സെക്രട്ടറി ഡോ. എസ്.വി. രാകേഷ് എന്നിവർ സംസാരിച്ചു. ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഡോ. വി.ജി. പ്രദീപ്കുമാർ സ്വാഗതവും കോഴിക്കോട് ജില്ല സെക്രട്ടറി ഡോ. ശങ്കർ മഹാദേവൻ നന്ദിയും പറഞ്ഞു. കടപ്പുറത്ത് അംഗങ്ങളുടെ വാക്കത്തോൺ നടന്നു. രാവിലെ 10ന് ഐ.എം.എ ഹാളിൽ മെഡിക്കൽ ക്യാമ്പ് ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളിൽ വിദഗ്ധ ഡോക്ടർമാർ ക്ലാസെടുത്തു. സമാപനത്തിൻെറ ഭാഗമായി വുമൺ ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ്, ഫിലിം ഫെസ്റ്റ്, പെയിൻറിങ് എക്സിബിഷൻ എന്നിവ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.