കൃഷ്ണപ്രിയയുടെ മരണത്തെ ന്യായീകരിക്കുന്നവർക്കെതിരെ നടപടി വേണം -സി.പി.എം

കോഴിക്കോട്​: തിക്കോടിയിലെ കൃഷ്ണപ്രിയയുടെ കൊലപാതകത്തെ ന്യായീകരിക്കുകയും പെൺകുട്ടിയെയും കുടുംബത്തെയും അപമാനിക്കുകയും ചെയ്യുന്ന സംഘ്​പരിവാറിൻെറ സൈബർ പ്രചാരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.എം ജില്ല സെക്ര​​ട്ടേറിയറ്റ് ആവശ്യപ്പെട്ടു. പെൺകുട്ടി മരണമടഞ്ഞ് മണിക്കൂറുകൾക്കകമാണ് ഓൺലൈൻ പോർട്ടലായ കർമ ന്യൂസ്​ കൊലപാതകത്തിന് ന്യായമായ കാരണമുണ്ടെന്ന് പറഞ്ഞത്​. പ്രണയം നിരസിച്ചതിൻെറ പേരിൽ പെൺകുട്ടിയെ ഇല്ലാതാക്കാനുള്ള നന്ദുവിൻെറ തീരുമാനത്തിലും കൊലപാതക ആസൂത്രണത്തിലും ആർ.എസ്​.എസുമായി ബന്ധപ്പെട്ടവർ സഹായിച്ചിരുന്നുവെന്നതിൻെറ സൂചനകൾ പുറത്തുവന്നിട്ടുണ്ട്. കൊല നടന്ന് നിമിഷങ്ങൾക്കകം അവിടെയെത്തിയ ആർ.എസ്​.എസുകാർ അവനെ ചതിച്ചതു കൊണ്ടാണ് പെൺകുട്ടി കൊലചെയ്യപ്പെട്ടതെന്ന് നാട്ടുകാരോടും മാധ്യമങ്ങളോടും വിശദീകരിക്കാൻ കാണിച്ച ഉത്സാഹവും സംശയം ജനിപ്പിക്കുന്നതാണ്. ഇത്തരം പ്രചാരണം നടത്തിയവരെകൂടി അന്വേഷണത്തിൻെറ പരിധിയിൽ കൊണ്ടുവന്ന് ചോദ്യം ചെയ്യണമെന്ന് സെക്ര​േട്ടറിയറ്റ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.