ബിന്ദു അമ്മിണിയെ ഓട്ടോയിടിച്ച സംഭവം: വധശ്രമത്തിനു കേസ്

കൊയിലാണ്ടി: ആക്ടിവിസ്​റ്റും കോഴിക്കോട് ലോ കോളജ് ഗസ്​റ്റ്​ അധ്യാപികയുമായ ബിന്ദു അമ്മിണിയെ ഓട്ടോയിടിച്ച് പരിക്കേൽപിച്ച സംഭവത്തിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ശനിയാഴ്ച രാത്രി ഒമ്പതരയോടെ പൊയിൽക്കാവ് അങ്ങാടിയിലെ തുണിക്കടയിൽനിന്ന് വീട്ടിലേക്കു നടന്നുപോകുമ്പോൾ എതിർദിശയിൽനിന്നുവന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഓട്ടോ നിർത്താതെ പോയി. ബൈക്ക് യാത്രികനാണ് ഇവരെ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ എത്തിച്ചത്. തലക്കും ചുണ്ടുകൾക്കും പരിക്കേറ്റിരുന്നു. താലൂക്ക് ആശുപത്രിയിലെ ചികിത്സക്കുശേഷം തിങ്കളാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്കാനിങ്ങിനു വിധേയമാക്കി. വൈകീട്ട്​ വീട്ടിൽ തിരിച്ചെത്തി. ശബരിമല യുവതീപ്രവേശനത്തിൽ പങ്കെടുത്തതി‍ൻെറ പേരിൽ ഇവർക്കെതിരെ ഭീഷണിയുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.