കോഴിക്കോട്: കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി നയിക്കുന്ന പ്രക്ഷോഭയാത്രയുടെ സമാപനം 29ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ് ഉദ്ഘാടനം ചെയ്യും. ഇസ്മായിൽ പാലക്കണ്ടി ചെയർമാനും കെ. സലാഹുദ്ദീൻ കൺവീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. മുഹമ്മദ് അലി കോവൂർ, ഷൗക്കത്ത് കക്കോടി, നിഹാസ്, എം.എ. ഖയ്യും, അയ്യൂബ് കുറ്റിച്ചിറ, ഷൗക്കത്ത് വെള്ളയിൽ, ഷുഹൈബ്, അഷ്റഫ് പുതിയങ്ങാടി, സജീർ, എ.എം. അബ്ദുൽ മജീദ്, അബ്ദുൽ ഖാദർ അതിയാനത്തിൽ, നിഹാൽ വള്ളത്ത് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. ജില്ല വൈസ് പ്രസിഡൻറ് എ.പി. വേലായുധൻ അധ്യക്ഷത വഹിച്ചു. മുസ്തഫ പാലാഴി സ്വാഗതവും പി.സി. മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.