അറവുമാലിന്യം തോട്ടിൽ തള്ളി; കർശന നടപടിയെന്ന്​ പഞ്ചായത്ത്

നാദാപുരം: നൂറുകണക്കിനാളുകൾ കുളിക്കാനും വസ്ത്രം അലക്കാനും ആശ്രയിക്കുന്ന തോട്ടിൽ സാമൂഹികവിരുദ്ധർ അറവുമാലിന്യം തള്ളിയതായി പരാതി. വളയം താമരശ്ശേരി തോട്ടിലാണ് അറവുകേന്ദ്രത്തിൽനിന്നുള്ള ഇറച്ചിമാലിന്യം തള്ളിയത്. ഞായറാഴ്ച രാവിലെ തോട്ടിൽ കുളിക്കാനെത്തിയ അയ്യപ്പഭക്തന്മാർ വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃഗങ്ങളുടെ കുടൽ ഉൾപ്പെടെയുള്ള മാലിന്യം ശ്രദ്ധയിൽപെട്ടത്. താമരശ്ശേരി പാലത്തിന് മുകളിൽനിന്ന് മാലിന്യം വെള്ളത്തിലേക്ക് തള്ളിയതാണെന്ന് കരുതുന്നു. വളയം ചെക്യാട് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന തോടാണിത്. ഇത്തരം സാമൂഹികവിരുദ്ധരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദർശിച്ച ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. നിഷ പറഞ്ഞു. വളയം ഒന്നാം വാർഡിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് പതിവായെന്നും കഴിഞ്ഞ ആഴ്ച പ്ലാസ്​റ്റിക്​ സഞ്ചികളിൽ നിറച്ച മാലിന്യം റോഡിൽ തള്ളിയതായി ഗ്രാമപഞ്ചായത്ത് മെംബർ പി.പി. സിനിലയും പറഞ്ഞു. നേരത്തെ ഒന്നാം വാർഡിലെ എലിക്കുന്നിലെ അനധികൃത അറവുകേന്ദ്രത്തിനെതിരെ വ്യാപക പരാതി ഉയരുകയും ആരോഗ്യവകുപ്പ് പരിശോധന നടത്തുകയും ചെയ്തിരുന്നു. പടം : CLKZ ndm 3 അറവുമാലിന്യം തള്ളിയ വളയം- താമരശ്ശേരി തോട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.