കേരളത്തെ കലാപഭൂമിയാക്കാനുള്ള നീക്കം ചെറുത്തുതോൽപിക്കും - മന്ത്രി

നാദാപുരം: വർഗീയലഹളയിലൂടെ കേരളത്തെ കലാപഭൂമിയാക്കാനുള്ള വർഗീയ ശക്തികളുടെ നീക്കം ചെറുത്തു തോൽപിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. എടച്ചേരി എ. കണാരൻ ദിനാചരണത്തി​‍ൻെറ ഭാഗമായി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആലപ്പുഴയിലെ അക്രമ സംഭവങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവനയാണ് യു.ഡി.എഫ് നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായത്. കേരളം മതരാഷ്​ട്രവാദത്തിനെതിരാണ്. കോൺഗ്രസും മുസ്‌ലിംലീഗും അധികാര കേന്ദ്രങ്ങളായി നിലനിൽക്കുന്ന പാർട്ടികളാണ്. അധികാരം നഷ്​ടപ്പെട്ടതോടെ സമനില തെറ്റിയിരിക്കുകയാണ്. കോലീബി അവിശുദ്ധ സംഖ്യത്തെ പരാജയപ്പെടുത്തിയ ചരിത്രമാണ് നാടിനുള്ളത്. രാഷ്​ട്രീയ സംഘർഷത്തിലൂടെ ആരും കൊല്ലപ്പെടരുതെന്നാണ് സി.പി.എം നിലപാട്. പൊതുമരാമത്ത് മാന്വൽ നടപ്പായാൽ നിലവിലെ പോരായ്മകൾ പരിഹരിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. പി.കെ. ബാലൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്ര​ട്ടേറിയറ്റ് അംഗം വി.പി. കുഞ്ഞികൃഷ്ണൻ, ഏരിയ സെക്രട്ടറി പി.പി. ചാത്തു എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ടി.വി. ഗോപാലൻ സ്വാഗതം പറഞ്ഞു. പടം.. CLKZ nd m6 എടച്ചേരി എ. കണാരൻ അനുസ്മരണ പൊതുസമ്മേളനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.