ബാലുശ്ശേരി: മുസ്ലിം ലീഗ് സംഘടന ശാക്തീകരണത്തിൻെറ ഭാഗമായി ഒരുമാസം നീണ്ടുനിൽക്കുന്ന മുസ്ലിം ലീഗ് ഗ്രാമയാത്രക്ക് തുടക്കമായി. നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗ്രാമയാത്ര പറമ്പിൻ മുകളിൽ ജില്ല ലീഗ് വൈസ് പ്രസിഡൻറ് എസ്.പി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. ഹകീം കൂനഞ്ചേരി അധ്യഷത വഹിച്ചു. പനായി, എരമംഗലം, കണ്ണങ്കടവ് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം കൂനഞ്ചേരിയിൽ സമാപിച്ചു. സമാപന സംഗമം കെ. അമ്മദ് കോയ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിവിധകേന്ദ്രങ്ങളിലെ സ്വീകരണ യോഗങ്ങളിൽ ഫസൽ കൂനഞ്ചേരി, അബ്ദുറഹിമാൻ പനായി, എം. കുഞ്ഞമ്മദ് മാസ്റ്റർ, കെ.സി. ഹസ്സൻ മൗലവി, കെ.പി. അബ്ദുല്ല മൗലവി, ഹമീദ് ചാക്കോത്ത്, കെ.സി. ഹമീദ് മാസ്റ്റർ, റഷീദ് കാളിയത്ത്, വി.പി. അബൂബക്കർ ഹാജി, റമീസ് കണ്ണങ്കോട്, ഷാഫി ഹുദവി, എം.വി. ബീരാൻ കോയ, അഹമ്മദ് കുട്ടി ഹാജി, ബീരാൻ കുട്ടി എന്നിവർ സംസാരിച്ചു. സാജിദ് കോറോത്, ശാഹുൽ ഹമീദ് നടുവണ്ണൂർ, എം. പോക്കർ കുട്ടി മാസ്റ്റർ, സമദ് പൂനത്ത്, സലാം മാസ്റ്റർ കായണ്ണ, എം.കെ. പരീദ് മാസ്റ്റർ, കെ.സി. ബഷീർ എന്നിവർ ഗ്രാമയാത്രക്കു നേതൃത്വം നൽകി. Photo: മുസ്ലിം ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗ്രാമയാത്ര ജില്ല വൈസ് പ്രസിഡൻറ് എസ്.പി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.