കുറ്റ്യാടി: സിനിമ, നാടക സംവിധായകനും ദേശീയ ഫിലിം അവാർഡ് ജേതാവുമായ . വേളം ചെറുകുന്ന് കേളോത്ത്മുക്കിലുള്ള വീടിന് തിങ്കളാഴ്ച രാത്രി മുതലാണ് കാവൽ ഏർപ്പെടുത്തിയതെന്ന് കുറ്റ്യാടി പൊലീസ് പറഞ്ഞു. സുവീരനെയും ഭാര്യ അമൃതയെയും ആക്രമിച്ച കേസിൽ ആർ.എസ്.എസ് മണ്ഡലം കാര്യവാഹ് നെല്ലിയുള്ളതിൽ ശ്യാംജിത്തിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇതേത്തുടർന്ന് വീടിന് ആക്രമണ സാധ്യത കണക്കിലെടുത്താണ് പൊലീസ് സ്വമേധയ കാവലേർപ്പെടുത്തിയത്. റൂറൽ എസ്.പിയുടെ സ്ട്രൈക്കർ പാർട്ടിയാണ് കുറ്റ്യാടി സി.ഐയുടെ മേൽനോട്ടത്തിൽ കാവൽ നിൽക്കുന്നത്. അതിനിടെ തിങ്കളാഴ്ച രാത്രി വീടിന്റെ അടുക്കള ഭാഗത്ത് സംശയാസ്പദ രീതിയിൽ രണ്ടു പേരെ കണ്ടെന്നും വീട്ടിലെ പട്ടി കുരച്ച് ഓടിയപ്പോൾ ഇവർ ഓടിരക്ഷപ്പെട്ടെന്നും അമൃത പറഞ്ഞു. പറമ്പിൽ പരിശോധന നടത്തിയതായി സുവീരനും പറഞ്ഞു. ബഹളംകേട്ട്, കാവൽ നിൽക്കുന്ന പൊലീസ് സംഘവും സ്ഥലത്ത് പരിശോധന നടത്തി. ശ്യാംജിത്തിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തെന്നാരോപിച്ച് ഹിന്ദു ഐക്യവേദി ആഭിമുഖ്യത്തിൽ കുറ്റ്യാടി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. അമൃതയുടെ അമ്മയുടെ പേരിലുണ്ടായിരുന്ന സ്ഥലത്ത് തകർന്ന ഒരു കുടുംബ ക്ഷേത്രമുണ്ടായിരുന്നെന്നും അത് ഉൾപ്പെടുന്ന സ്ഥലം വിട്ടുകൊടുക്കാൻ ചിലർ ആവശ്യപ്പെട്ടിട്ട് നൽകാത്തതിൽ വിരോധമുണ്ടെന്നും അമൃത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.