ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരി മരിച്ചു; ഒരാൾക്ക് പരിക്ക്

മാങ്ങാട്ടുപറമ്പ്: കണ്ണൂർ ദേശീയപാതയിൽ ധർമശാല വെയർഹൗസിനും മാങ്ങാട് ക്ഷേത്രത്തിനും സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരി മരിച്ചു. എസ്.ബി.ഐ എരിപുരം ശാഖ സീനിയർ ക്ലർക്ക് മാങ്ങാട്ടെ എ. സതിയാണ് (55) മരിച്ചത്. പുതിയങ്ങാടി ഇട്ടമ്മൽ സ്വദേശിനിയാണ്. കല്ലേൻ കൃഷ്ണൻ -ആരംഭൻ ദേവി ദമ്പതിമാരുടെ മകളാണ്. വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു അപകടം. മാങ്ങാട്ടെ വീട്ടിൽനിന്ന് ബന്ധുവിനൊപ്പം സ്കൂട്ടറിൽ പഴയങ്ങാടിയിലേക്ക് പോക​വേ എതിരെവന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ സതിയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്കൂട്ടര്‍ ഓടിച്ച ബന്ധു കടമ്പേരിയിലെ രാഘവനെ (62) പരിക്കുകളോടെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സതിയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോർട്ടത്തിനുശേഷം പയ്യന്നൂര്‍ സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പുതിയങ്ങാടി കുണ്ടായിത്തമ്മൽ സമുദായ ശ്മശാനത്തിൽ നടക്കും. ഭർത്താവ്: ഇ. സത്യൻ (ജില്ല ബാങ്ക് റിട്ട. ജീവനക്കാരൻ). മക്കള്‍: അമൽ സത്യൻ, അതുൽ സത്യൻ (വിദ്യാർഥി, കേന്ദ്രീയ വിദ്യാലയം മാങ്ങാട്ടുപറമ്പ്). സഹോദരങ്ങള്‍: ഉത്തമൻ (സി.പി.ഒ, തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ), അശോകൻ (സി.പി.ഒ, എം.ടി ഓഫിസ് കണ്ണൂർ), സജിത് (ഹെഡ് കോൺസ്റ്റബിൾ, കെ.എ.പി ഫോർത്ത്). ചിത്രം: എ. സതി (55) A Sathi (55) bank accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.