മേൽപാലത്തിന് സ്​ഥലം കൊടുത്തതിന്​ പണം നൽകിയില്ല; രണ്ട്​ സർക്കാർ വാഹനങ്ങൾ ലേലം ചെയ്യാൻ ഉത്തരവ്​

കോഴിക്കോട്​: പന്നിയങ്കര മേൽപാലത്തിന്​ സർക്കാർ സ്​ഥലമേറ്റെടുത്തതിന്​ നഷ്ടപരിഹാരം നൽകിയില്ലെന്ന പരാതിയിൽ റവന്യൂവകുപ്പിന്‍റെ രണ്ട്​ വാഹനങ്ങൾ ലേലത്തിൽ വിൽക്കാൻ കോടതി ഉത്തരവ്​. തിരുവണ്ണൂർ പ്രസാദ്​ ഭവനിൽ കെ.ടി. രഘുപ്രസാദിന്‍റെ .57 ആർ ഭൂമിയും ഇരുനിലകെട്ടിടവും ഏറ്റെടുത്തതിന്​ നഷ്ട പരിഹാരത്തുകയിൽ വർധിപ്പിച്ച്​ നൽകിയ 18 ലക്ഷം രൂപ നൽകിയില്ലെന്ന്​ അഡ്വ.എ.ബി. രാജീവ്​ മുഖേന നൽകിയ പരാതിയിൽ പ്രിൻസിപ്പൽ സബ്​ജഡ്ജ്​ കെ. പ്രിയയുടേതാണ്​ ഉത്തരവ്​. നേരത്തേ റവന്യൂവകുപ്പിന്‍റെ ടാറ്റാ സുമോ, മഹീന്ദ്ര എന്നീ വാഹനങ്ങൾ കോടതി ജപ്തി ചെയ്തിരുന്നു. എന്നിട്ടും പണമടക്കാത്തതിനാൽ അവ ലേലം ചെയ്യാനാണ്​ ഉത്തരവ്​. 2010ൽ എറ്റെടുത്ത വസ്തുക്കൾക്കാണ്​ ഇപ്പോഴും നഷ്ടം നൽകാത്തത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.