കുറ്റിക്കാട്ടൂർ: പത്രമാരണ നിയമമൊന്നും ഇറക്കാതെ, പഴുതുകളുപയോഗിച്ച് മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്ന് സാഹിത്യകാരൻ കെ.പി. രാമനുണ്ണി. മാധ്യമങ്ങളെ നിശ്ചലമാക്കാനും മാധ്യമ പ്രവർത്തകരെ ഭരണകൂടത്തിനുവേണ്ടി വിടുപണി ചെയ്യുന്നവരാക്കി മാറ്റാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മീഡിയവൺ സംപ്രേഷണ വിലക്കിനെതിരെ വെള്ളിപറമ്പിൽ പൗരാവലി സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് അദൃശ്യമായ അടിയന്തരാവസ്ഥ നിലനിൽക്കുകയാണ്. ചാനലിലെ പ്രവർത്തകരും ചാനലിന് പിന്നിലുള്ള പ്രസ്ഥാനവും പ്രവർത്തകരും ഒരു ക്രിമിനൽ കേസിൽ പോലും പ്രതിയല്ലാത്ത സമയത്ത് ചാനലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട് അധ്യക്ഷത വഹിച്ചു. മീഡിയ വൺ കോഓഡിനേറ്റിങ് എഡിറ്റർ രാജീവ് ശങ്കരൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് മെംബർ ധനീഷ് ലാൽ, ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.പി. അശ്വതി, കേരള മുസ്‍ലിം ജമാഅത്ത് കൗൺസിൽ ഉത്തരമേഖല ചെയർമാൻ ഡോ. ഖാസിമുൽ ഖാസിമി, ഗാനരചയിതാവ് ബാപ്പു വെള്ളിപറമ്പ്, വാർഡ് മെംബർ ബിജു ശിവദാസ്, കെ.എൻ. ഗണേശൻ (സി.പി.എം), ടി.പി. മുഹമ്മദ് (മുസ്‍ലിം ലീഗ്), സി.ടി. സുകുമാരൻ (സി.പി.ഐ), ബഷീർ കുറ്റിക്കാട്ടൂർ (ഐ.എൻ.എൽ), സമദ് നെല്ലിക്കോട്ട് (വെൽഫെയർ പാർട്ടി), അബൂബക്കർ മൗലവി (എസ്.ഡി.പി.ഐ), ടി.എം. ശരീഫ് (ജമാഅത്തെ ഇസ്‍ലാമി), പി.പി. മുസ്തഫ (കെ.എൻ.എം) എന്നിവർ സംസാരിച്ചു. റഫീഖുറഹ്മാൻ സ്വാഗതവും റഹ്മാൻ കുറ്റിക്കാട്ടൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.