നസീറ പുതിയോട്ടിലിന്​ പുരസ്കാരം

കോഴിക്കോട്​: ഒ.എൻ.വി കുറുപ്പിന്‍റെ സ്മരണാർഥം കണ്ണൂർ ഉത്തരകേരള കവിത സാഹിത്യവേദി ഏർപ്പെടുത്തിയ പുരസ്കാരത്തിന്​ കോഴിക്കോട്​ മേപ്പയൂർ സ്വദേശിനി നസീറ പുതിയോട്ടിൽ അർഹയായി. 'ഹൃദയം പൂക്കുന്ന നേരം' എന്ന കവിത സമാഹാരത്തിനാണ്​ അവാർഡ്​. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 26 ശനിയാഴ്ച കണ്ണൂർ സംഗീത കലാക്ഷേത്രം ഹാളിൽ നടക്കുന്ന സാഹിത്യസമ്മേളനത്തിൽ സമ്മാനിക്കും. മേപ്പയൂർ പുതിയോട്ടിൽ മൊയ്തീന്‍റെയും കുഞ്ഞാമിനയുടെയും മകളാണ്​ നസീറ പുതിയോട്ടിൽ. നിലമ്പൂർ ജില്ല ആശുപത്രിയിലെ ഡോ. ഖാജ ഹുസൈന്‍റെ ഭാര്യയാണ്​. naseera puthiyottil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.