പേരാമ്പ്ര: ഡ്രൈവറെ മർദിച്ച കേസിൽ പ്രതി ചേർത്ത നാല് വിദ്യാർഥികളെ അറസ്റ്റ് ചെയ്തതോടെ കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ രണ്ട് ദിവസമായി സ്വകാര്യ ബസ് തൊഴിലാളികൾ നടത്തിവന്ന സമരം പിൻവലിച്ചു. കുറ്റ്യാടി പൊലീസ് അറസ്റ്റു ചെയ്ത വിദ്യാർഥികളെ പിന്നീട് ജാമ്യത്തിൽ വിട്ടു. വ്യാഴാഴ്ച വൈകീട്ടാണ് സമരം പിൻവലിച്ചത്. ചൊവ്വാഴ്ച വൈകീട്ട് പേരാമ്പ്ര കല്ലോട് സ്റ്റോപ്പിൽ ബസ് നിർത്തി കുട്ടികളെ കയറ്റാത്തതിനെ തുടർന്ന് കോളജ് വിദ്യാർഥികളും 'കടുവ' ബസിലെ ജീവനക്കാരും തമ്മിൽ കുറ്റ്യാടി സ്റ്റാൻഡിൽ സംഘർഷമുണ്ടായിരുന്നു. ബസ് ഡ്രൈവർ മൂരികുത്തി സ്വദേശി ഷാജിദിന് (31) മർദനമേറ്റിരുന്നു. പ്രതികളായവരെ അറസ്റ്റ് ചെയ്യും വരെ സമരം നടത്തുമെന്നായിരുന്നു തൊഴിലാളികളുടെ പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.