വടകര: മണിയൂർ പഞ്ചായത്തിലെ ചെരണ്ടത്തൂരിൽ ആർ.എസ്. എസ് പ്രവർത്തകന്റെ വീടിന്റെ ടെറസിനു മുകളിലുണ്ടായ ബോംബ് സ്ഫോടനത്തിൽ കൂട്ട് പ്രതികളെ കണ്ടെത്താനോ ഗൂഢാലോചന പുറത്തു കൊണ്ടുവരാനോ പരിശ്രമിക്കാത്ത പൊലീസ് നടപടിക്കെതിരെ ശക്തമായ സമര പരിപാടിക്ക് നേതൃത്വം നൽകുമെന്ന് എസ്.ഡി.പി.ഐ കുറ്റ്യാടി മണ്ഡലം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് മനപ്പൂർവം കലാപം ഉണ്ടാക്കാനുള്ള ആർ.എസ്.എസ് നേതൃത്വത്തിന്റെ ഗൂഢാലോചനയാണിതെന്ന് നേതാക്കൾ ആരോപിച്ചു. അന്വേഷണം ഒരാളിൽ മാത്രം ഒതുക്കി യഥാർഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് അധികാര കേന്ദ്രങ്ങളിൽ നടക്കുന്നതെന്നും കൂട്ടു പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകും. വാർത്തസമ്മേളനത്തിൽ മണ്ഡലം സെക്രട്ടറി നവാസ് കല്ലേരി, ഹമീദ് കല്ലുമ്പുറം, എസ്.ഡി.പി.ഐ മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സാദിഖ് ബാങ്ക് റോഡ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.