വടകര: സാമൂഹിക സേവനത്തിലൂടെ വ്യക്തിത്വ വികസനം എന്ന ലക്ഷ്യവുമായി വടകര ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന എൻ. എസ്.എസ് യൂനിറ്റ് ഉദ്ഘാടനം മാർച്ച് രണ്ടിന് കെ.കെ. രമ എം.എൽ.എ നിർവഹിക്കുമെന്ന് സ്കൂൾ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.130 വർഷം പഴക്കമുള്ളതും നഗരഹൃദയത്തിൽ തലയുയർത്തി നിൽക്കുന്നതുമായ സ്കൂൾ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് നിരവധി പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കി വരുന്നത്. ബി.ഇ.എം മാജിക് എഫ്.എം സ്കൂൾ റേഡിയോ, സ്കൂൾ സ്പോർട്സ് അക്കാദമി, കളരി അക്കാദമി, ജൈവ പച്ചക്കറി തോട്ടം, ഫിലിം അക്കാദമി, മ്യൂസിക് ആൻഡ് ഡാൻസ് അക്കാദമി, എൻ.സി.സി എന്നിവയാണ് ആദ്യഘട്ടം എന്ന നിലയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. വോളിബാൾ അക്കാദമിയിലേക്കുള്ള സെലക്ഷൻ ട്രയൽ 27 ന് ഞായറാഴ്ച രാവിലെ എട്ടിന് സ്കൂൾ ഗ്രൗണ്ടിൽനടക്കും.12 വയസ്സു മുതൽ 16 വയസ്സു വരെയുള്ള നഗര പരിധിയിലെ ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും സെലക്ഷൻ ട്രയലിൽ പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് 9656276031 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ എം.എ. അനീഷ്, ഹെഡ്മാസ്റ്റർ കെ.ആർ. അജിത്ത്, പി.ടി.എ പ്രസിഡന്റ് പി. സജീവ്കുമാർ, സ്റ്റാഫ് സെക്രട്ടറി ലിനോൾഡ് ജോസഫ് ഡാനിയൽ, എൻ.സി.സി ഓഫിസർ എ.കെ. രതീഷ് ,മുരളീധരൻ, ബഷീർ പട്ടാര എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.