ലഹരി നിർമാർജന സമിതി കൺവെൻഷൻ

ആയഞ്ചേരി: വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരായി സർക്കാർ തലത്തിൽ നിയമം കൊണ്ടുവരണമെന്ന് ലഹരി നിർമാർജന സമിതി കുറ്റ്യാടി മണ്ഡലം കൺവെൻഷൻ സർക്കാറിനോടാവശ്യപ്പെട്ടു. സംസ്ഥാനത്ത് കോടിക്കണക്കിന് രൂപയുടെ ലഹരി മരുന്നുകൾ പിടിക്കപ്പെടുന്നുണ്ടെങ്കിലും പ്രതികൾ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുന്നത് നാടിന് അപമാനകരമാണെന്നും, ലഹരി മാഫിയകളുമായുള്ള സർക്കാർ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. കോവിഡാനന്തരം യുവ തലമുറയും, വിദ്യാർഥികളും മയക്കു മരുന്നിനടിമകളായിത്തീരുന്ന സാഹചര്യത്തിൽ കോളജ് തലങ്ങളിൽ ശക്തമായ ബോധവത്കരണം സംഘടിപ്പിക്കാൻ അധികൃതർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ലഹരിവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി ഹുസൈൻ കമ്മന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കെ.കെ. സൂപ്പി തിരുവള്ളൂർ അധ്യക്ഷത വഹിച്ചു. സുരേന്ദ്രൻ ആയഞ്ചേരി, അബ്ദുൽ കരീം കോച്ചേരി, തിരുവള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ്.എം. മുനീർ, മഞ്ചയിൽ മൂസ്സ ഹാജി, പി. സഫിയ, എ.കെ. ഫൗസിയ, ഖമറുന്നിസ എന്നിവർ സംസാരിച്ചു. വി.വി. ഹാരിസ് മണിയൂർ സ്വാഗതവും ബഷീർ നന്ദിയും പറഞ്ഞു. പടം : ലഹരി നിർമാർജന സമിതി കുറ്റ്യാടി മണ്ഡലം കൺവെൻഷൻ തിരുവള്ളൂരിൽ സംസ്ഥാന സെക്രട്ടറി ഹുസൈൻ കമ്മന ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.