അക്രമം: പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നാളെ

വടകര: എസ്.എൻ.ഡി.പി യോഗം വടകര യൂനിയൻ ഭാരവാഹികളുടെ വീടും, വാഹനവും ആക്രമിച്ച കേസിൽ പ്രതികളെ പിടികൂടാത്ത പൊലീസ് നടപടിക്കെതിരെ ശനിയാഴ്ച വടകര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് യൂനിയൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2021 മാർച്ച് 18ന് യൂനിയൻ സെക്രട്ടറിയുടെ വീടിനും, കാറിനു നേരെയും ഇതേ വർഷം മാർച്ച് 31ന് യൂനിയൻ പ്രസിഡന്റിന് നേരെയുണ്ടായ അക്രമവും 2022 ജനുവരി 20ന് യൂനിയൻ വൈസ് പ്രസിഡന്റിന്റെ വീടും വാഹനവും തകർത്തിട്ടും ഒറ്റ കേസിലും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന് നേതാക്കൾ ആരോപിച്ചു. എസ്.എൻ.ഡി.പി യോഗം യൂനിയൻ ഭാരവാഹി തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചവരാണ് ക്വട്ടേഷൻ നൽകി ആക്രമണം നടത്തിയതെന്ന് ഇവർ പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ പത്തിന് വടകര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് എം.എം. ദാമോദരൻ, സെക്രട്ടറി പി.എം. രവീന്ദ്രൻ, ബോർഡ് ഡയറക്ടർ ബാബു പൂതംപാറ, എം.കെ. വിനോദൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.