കുറ്റ്യാടി: കുന്നുമ്മൽ ബി.ആർ.സി പരിധിയിൽ വീടുകളിൽതന്നെ കഴിയുന്ന ഭിന്നശേഷി വിദ്യാർഥികൾക്ക് പാഠഭാഗങ്ങൾ ഓൺലൈനിലൂടെ കേൾക്കാനും കാണാനും പറയാനും കഴിയുന്ന വെർച്വൽ ക്ലാസ് റൂമുകൾ ഒരുക്കി. ത്രിവർണ പാലിയേറ്റിവ് ആഭിമുഖ്യത്തിൽ ഒരുക്കിയ ക്ലാസ് റൂമിലേക്കുള്ള സാങ്കേതിക ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം കെ. മുരളീധരൻ എം.പി നിർവഹിച്ചു. കാണാങ്കണ്ടി റഹീം ഹാജി അധ്യക്ഷതവഹിച്ചു.ബി.പി.സി കെ.കെ. സുനിൽകുമാർ ഏറ്റുവാങ്ങി. അബ്ദുല്ല സൽമാൻ, ശ്രീജേഷ് ഊരത്ത്, അമ്മത് കിണറ്റുംകണ്ടി, ഐ.ടി. സുഗുണൻ, സന്ധ്യ കരണ്ടോട്, ടി.ഐ. ഷൈബി, കെ. സാജിദ് എന്നിവർ സംസാരിച്ചു. ടി.പി. രാജൻ സ്വാഗതവും കെ.പി. ബിജു നന്ദിയും പറഞ്ഞു. *ഫോട്ടോ*: കുന്നുമ്മൽ ബി.ആർ.സിയിലെ ഭിന്നശേഷി വിദ്യാർഥികൾക്ക് ത്രിവർണ പാലിയേറ്റിവ് നൽകുന്ന വെർച്വൽ ക്ലാസ് റൂം ഉപകരണങ്ങൾ കെ. മുരളീധരൻ എം.പി ബ്ലോക്ക് പ്രോജക്ട് ഓഫിസർ കെ. സുനിൽ കുമാറിനു കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.