പേരാമ്പ്ര: കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിലുള്ള സംഘർഷം തുടർക്കഥയാവുന്നു. സ്വകാര്യ ബസുകൾ മിന്നൽ പണി മുടക്ക് പ്രഖ്യാപിക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഈ റൂട്ടിലെ സ്വകാര്യ ബസുകൾ പണിമുടക്കിയതോടെ ദീർഘദൂര യാത്രക്കാർ ഉൾപ്പെടെ വലിയ പ്രയാസമാണ് അനുഭവിച്ചത്. ബസില്ലാതായതോടെ വിദ്യാർഥികൾ കോളജുകളിൽ പോകാത്ത അവസ്ഥയുമുണ്ട്. പേരാമ്പ്ര കല്ലോട് സ്റ്റോപ്പിലാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവുന്നത്. സർക്കാർ കോളജും സ്വകാര്യ കോളജും പ്രവർത്തിക്കുന്ന ഇവിടെ നൂറുകണക്കിന് വിദ്യാർഥികൾ ബസ് കയറാനുണ്ടാവും. എന്നാൽ, പല ബസുകളും ഇവിടെ നിർത്താതെ പോകാറുണ്ട്. ചിലപ്പോൾ വളരെ കുറച്ച് വിദ്യാർഥികളെ മാത്രം കയറ്റിപ്പോകും. കുട്ടികൾ പൂർണമായും കയറാതെ ബസെടുക്കുമ്പോഴും പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. തിങ്കളാഴ്ച വൈകീട്ട് കല്ലോട് നിർത്താതെപോയ ബസിലെ ജീവനക്കാരും വിദ്യാർഥികളും തമ്മിൽ കുറ്റ്യാടി ബസ് സ്റ്റാൻഡിൽനിന്ന് വാക്ക്തർക്കവും അടിപിടിയും ഉണ്ടായി. ഡ്രൈവർ മൂരികുത്തി സ്വദേശി ഷാജിദിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഡ്രൈവറെ മർദിച്ച വിദ്യാർഥികളെ അറസ്റ്റ് ചെയ്തശേഷമാണ് വ്യാഴാഴ്ച വൈകീട്ട് സമരം അവസാനിപ്പിച്ചത്. എന്നാൽ, ബസ് ജീവനക്കാർ വിദ്യാർഥികളെയാണ് മർദിച്ചതെന്നും കള്ള ക്കേസാണെന്നുമാണ് വിദ്യാർഥികളുടെ ആരോപണം. ഒരാഴ്ച മുമ്പ് പെൺകുട്ടികളോട് ലൈംഗികചുവയോടെ സംസാരിക്കുകയും പാസ് വാങ്ങി നിലത്തിട്ട് എടുക്കാൻ പറയുകയും ചെയ്ത കണ്ടക്ടർക്കെതിരെ പൊലീസ് കേസെടുത്ത സംഭവമുണ്ടായിരുന്നതായും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. ബസ് തൊഴിലാളികളുമായുണ്ടായ സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. സി.കെ.ജി ഗവ. കോളജ് കെ.എസ്.യു യൂനിറ്റ് പ്രസിഡന്റായിരുന്ന അറക്കൽ സിജു വിദ്യാർഥി-ബസ് തൊഴിലാളി സംഘർഷത്തിന്റെ രക്തസാക്ഷിയാണ്. 15 വർഷം മുമ്പാണ് സിജു ബസിൽനിന്ന് വീണ് മരിച്ചത്. പാലേരി, വെള്ളിയൂർ, നടുവണ്ണൂർ, അത്തോളി സ്റ്റോപ്പുകളിലെല്ലാം വിദ്യാർഥി - ബസ് തൊഴിലാളി സംഘർഷം പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.