പരപ്പയിൽ പിക്-അപ് വാൻ മറിഞ്ഞ് അതിഥിത്തൊഴിലാളി മരിച്ചു

നീലേശ്വരം: പരപ്പ ഇടത്തോട് കോളിയാർ റോഡിൽ നിയന്ത്രണംവിട്ട പിക്-അപ് ജീപ്പ് മറിഞ്ഞ് അതിഥിത്തൊഴിലാളി മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയുണ്ടായ അപകടത്തിൽ മധ്യപ്രദേശ് സ്വദേശി രാംനരേശനാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഭീമനടിയിലെ ബഞ്ചമിൻ, നായ്ക്കയത്തെ മാത്യു എന്നിവരെ മംഗളൂരുവിലെ ആശുപത്രിയിലും രണ്ടുപേരെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശക്തമായ കാറ്റിൽ പൊട്ടിവീണ വൈദ്യുതി പോസ്റ്റുകൾ മാറ്റാനായി പോസ്റ്റുമായി പോകുകയായിരുന്ന ജീപ്പാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. അപകടത്തെ തുടർന്ന് ജീപ്പിൽനിന്ന് രാംനരേശ് തെറിച്ച് വീണപ്പോൾ വൈദ്യുത പോസ്റ്റ് ദേഹത്ത് വീഴുകയായിരുന്നു. രാംനരേശ​ന്റെ നില ഗുരുതരമായതിനാൽ മംഗളൂരുവിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.