ചാത്തമംഗലം: ഭിന്നശേഷി കുട്ടികൾക്ക് പഠന പിന്തുണയും മാനസിക ഉല്ലാസവും തൊഴിൽ പരിശീലനവും ഉറപ്പുവരുത്തി സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിന് നടപ്പാക്കുന്ന സ്പെഷൽ കെയർ സെന്റർ തുറന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആർ.ഇ.സി വി.എച്ച്.എസ് സ്കൂളിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. റോബോട്ടിക് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അടക്കം മാറുന്ന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പുതിയ ഉൽപന്നങ്ങൾ രൂപകല്പന ചെയ്യാനും കുട്ടികളുടെ അധിക കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും ഉതകുന്ന ടിങ്കറിങ് ലാബുകളുടെ ജില്ലതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുഷമ, ബ്ലോക്ക് അംഗം പി. ശിവദാസൻനായർ, ഗ്രാമപഞ്ചായത്ത് അംഗം സബിത സുരേഷ്, വിദ്യാഭ്യാസ ഉപഡയറക്ടർ വി.പി. മിനി, ഹയർ സെക്കൻഡറി റീജനൽ ഡയറക്ടർ ടി.എം. ശൈലജ ദേവി, വൊക്കേഷനൽ ഹയർ സെക്കൻഡറി അസി. ഡയറക്ടർ എം. ശെൽവമണി, എ.ഇ.ഒ കെ.ജെ. പോൾ, എസ്.എസ്.കെ ഡി.പി.എം വി.ടി. ഷീബ, പി. ജിജി, പി.ആർ. വിനേഷ്, ടി. അസീസ്, ജോസഫ് തോമസ്, പ്രജീഷ് കുമാർ, രാഘവൻ, ലിഷ പൊന്നി, എൻ. ബാബു, പി. ഷൈബു, കെ. ഗോപാലകൃഷ്ണൻ, ടി.കെ. സുധാകരൻ, എൻ.പി. ഹംസ മാസ്റ്റർ, എം.ടി. വിനോദ്, കൽപ്പള്ളി നാരായണൻ നമ്പൂതിരി, രാജൻ ചാലിയേടത്ത്, എം.കെ.സി. അബൂബക്കർ ഹാജി എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ സ്വാഗതവും എസ്.എസ്.കെ ജില്ല പ്രോജക്ട് കോഓഡിനേറ്റർ ഡോ.എ.കെ. അബ്ദുൽ ഹക്കീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.