പേരാമ്പ്ര: ഹലാൽ ബീഫിന്റെ പേരുപറഞ്ഞ് പേരാമ്പ്ര ബാദുഷ സൂപ്പർ മാർക്കറ്റിൽ കയറി ജീവനക്കാരെ മർദിച്ച് പരിക്കേൽപിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. വ്യാപാരി വ്യവസായി സമിതി, യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ്, വെൽഫെയർ പാർട്ടി, ഐ.എൻ.എൽ തുടങ്ങിയ സംഘടനകൾ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനത്തിന് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.കെ. രാഗേഷ്, വി.പി. ദുൽഖിഫിൽ, കെ.എസ്.യു ജില്ല വൈസ് പ്രസിഡന്റ് വി.ടി. സൂരജ്, ജില്ല ജനറൽ സെക്രട്ടറി അർജുൻ കട്ടയാട്ട്, കിഷോർ കാന്ത് മുയിപ്പോത്ത്, അഖിൽ, ഹരികൃഷ്ണൻ, സി.പി. സുഹനാഥ്, കെ.കെ. വിപിൻ രാജ്, ആദർശ് രാവറ്റമംഗലം എന്നിവർ നേതൃത്വം നൽകി. ആർ.എസ്.എസ് ക്രിമിനൽസംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി ടൗണിൽ പ്രകടനം നടത്തി. ബ്ലോക്ക് സെക്രട്ടറി അമർ ഷാഹി, പ്രസിഡന്റ് എം.എം. ജിജേഷ്, ട്രഷറർ ആദിത്യ, സി.കെ. രൂപേഷ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. നിയമനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ആക്രമണം നടത്തിയ ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി മണ്ഡലം എക്സിക്യൂട്ടിവ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇ.ജെ. നിയാസ് അധ്യക്ഷത വഹിച്ചു ടി.കെ. മാധവൻ, എം.ടി. അശ്റഫ്, വി.പി. അസീസ് എന്നിവർ സംസാരിച്ചു. സംഘ്പരിവാർ പേരാമ്പ്രയിൽ കലാപത്തിന് കോപ്പുകൂട്ടുകയാണെന്ന് മുസ്‍ലിം ലീഗ് ജില്ല സെക്രട്ടറി സി.പി.എ. അസീസ് അഭിപ്രായപ്പെട്ടു. ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പേരാമ്പ്രയിൽ നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകടനത്തിന് പി.സി. മുഹമ്മദ് സിറാജ്, ശിഹാബ് കന്നാട്ടി, ആർ.കെ. മുഹമ്മദ്, കെ.സി. മുഹമ്മദ്, ടി.കെ. നഹാസ്, കെ.കെ. റഫീഖ്, സത്താർ കീഴരിയൂർ, സി.കെ. ഹാഫിസ്, അമീർ വല്ലാറ്റ, പി. സക്കീർ, അജ്നാസ് കാരയിൽ, ഫൈസൽ ചാവട്ട്, എം.കെ. ഫസലുറഹ്മാൻ, റഷീദ് കല്ലോത്ത് എന്നിവർ നേതൃത്വം നൽകി. ആർ.കെ. മുനീർ, ടി.കെ.എ. ലത്തീഫ്, എം.കെ.സി. കുട്ട്യാലി, പി. ടി. അഷ്‌റഫ്, പുതുക്കുടി അബ്ദുറഹ്മാൻ, കെ.പി. റസാഖ്, കോറോത്ത് റഷീദ് എന്നിവർ സംസാരിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് പേരാമ്പ്ര അങ്ങാടിയിൽ പ്രകടനവും സംഗമവും നടത്തി. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല പ്രസിഡന്റ് മുനീബ് എലങ്കമൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റ് അംഗം മുബഷിർ ചെറുവണ്ണൂർ, പേരാമ്പ്ര മണ്ഡലം കൺവീനർ മുഹമ്മദ് അലി ഊട്ടേരി എന്നിവർ നേതൃത്വം നൽകി. അക്രമികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് ഹമീദ് എടവരാട് ആവശ്യപ്പെട്ടു. ആക്രമണത്തിൽ നാഷനൽ ലേബർ യൂനിയൻ എൻ.എൽ.യു ജില്ല പ്രസിഡന്റ് പി.പി. മുഹമ്മദ് ചാലിക്കര പ്രതിഷേധിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി പ്രകടനം നടത്തി. ബി.എം. മുഹമ്മദ്, ഷാജു ഹൈലറ്റ്, ടി. സോമൻ, സന്തോഷ്, മജിദ് കച്ചിൻസ്, ഷാജി ഒയാമ, വി.കെ. ഷാജി, പി. രാമദാസൻ എന്നിവർ നേതൃത്വം നൽകി. പടം: ബീഫ് വിൽപന നടത്തിയ വ്യാപാരസ്ഥാപനത്തിൽ ആക്രമണം നടത്തിയ സംഘ്പരിവാറിനെതിരെ പേരാമ്പ്രയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.