കൊടിയത്തൂർ: വഖഫ് സ്ഥലത്തെ അനധികൃതനിർമാണം നിർത്തിവെക്കാൻ ഗ്രാമപഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകി. ചെറുവാടി അങ്ങാടിക്കടുത്തുള്ള ഒരേക്കറിലധികമുള്ള വയൽ മണ്ണിട്ട് നികത്തിയ സ്ഥലത്താണ് സ്വകാര്യവ്യക്തി കെട്ടിടനിർമാണം നടത്തുന്നത്. വഖഫ് ബോർഡ് കോഴിക്കോട് ഡിവിഷനൽ ഓഫിസ് പഞ്ചായത്ത് അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകി നിർമാണം തടഞ്ഞത്. കൊടിയത്തൂർ ജുമാഅത്ത് പള്ളി അധികൃതർ വഖഫ് ബോർഡിന് പരാതി നൽകിയതിനെ തുടർന്നാണ് നടപ്പടി. 140 വർഷങ്ങൾക്ക് മുമ്പ് കൊടിയത്തൂർ ജുമാഅത്ത് പള്ളിക്ക് അന്നത്തെ ഒരു പുരാതന കുടുംബം നൽകിയതാണ് ഈ ഭൂമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.