മന്ത്രി റിയാസ്​ പ്രതിയായ കേസ്​ ജൂൺ 21ന്​ മാറ്റി

കോഴിക്കോട്: എസ്​.എഫ്​.ഐ പ്രതിഷേധത്തിനിടെ ആക്രമണം നടത്തിയെന്നാരോപിച്ച്​​ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അടക്കമുള്ളവർക്കെതിരായ കേസ്​ പ്രിൻസിപ്പൽ സെഷൻസ്​ കോടതി ജൂൺ 21ന്​ മാറ്റി. നിർമൽ മാധവ് കേസുമായി ബന്ധപ്പെട്ട്​ പൊലീസ് ആക്രമണത്തിൽ പ്രതിഷേധിച്ച്​ എസ്.എഫ്.ഐ നടത്തിയ ഡി.ഐ.ജി ഓഫിസ് മാർച്ച്​ ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയായ റിയാസ്​ ഉദ്ഘാടനം ചെയ്​തിരുന്നു. റിയാസടക്കം 20ഓളം പ്രതികളുള്ള കേസിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഹാജരായി ജാമ്യം നേടിയിരുന്നു. കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതടക്കം തുടർനടപടികളാണ്​ ജൂൺ 21നുണ്ടാവുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.