ജില്ലയില്‍ 263 പേര്‍ക്ക് കോവിഡ്

കോഴിക്കോട്​: ജില്ലയില്‍ 263 കോവിഡ് പോസിറ്റിവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി മെഡിക്കല്‍ ഓഫിസര്‍ ഡോ. ഉമർ ഫാറൂഖ് അറിയിച്ചു. മൂന്നുപേരുടെ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നുവന്ന ഒരാൾക്കും സമ്പര്‍ക്കം വഴി 259 പേര്‍ക്കുമാണ് രോഗം ബാധിച്ചത്. 4498 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 540 പേര്‍ കൂടി രോഗമുക്തി നേടി. 5.94 ശതമാനമാണ് രോഗ സ്​ഥിരീകരണ നിരക്ക്. പുതുതായി വന്ന 398 പേർ ഉൾപ്പടെ 16051 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.