കൊണ്ടോട്ടി: സ്വകാര്യ വാഹന വില്പന കേന്ദ്രത്തില്‍ പുതിയ വാഹനം വാങ്ങാനെത്തിയ ഉപഭോക്താവിനെ തട്ടിപ്പിനിരയാക്കിയ യുവാവ് അറസ്റ്റില്‍. അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കൊണ്ടോട്ടിയിലെ പ്രമുഖ വാഹന വില്പന ഷോറൂം ജീവനക്കാരനായ കോഴിക്കോട് പെരുമണ്ണ സ്വദേശി ദളം വീട്ടില്‍ എം.എസ്. സുരാജാണ് (32) പിടിയിലായത്. പുളിക്കല്‍ പെരിയമ്പലം സ്വദേശി മെഹബൂബ് റഹ്മാന്റെ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ഷോറൂമില്‍ കാര്‍ വാങ്ങാന്‍ എത്തിയ മെഹബൂബ് റഹ്മാന് കമ്പനിയിലെ ജീവനക്കാരനായ സുരാജ് വിവരങ്ങള്‍ നല്‍കുകയും പിന്നീട് പല തവണയായി അഞ്ച് ലക്ഷം രൂപ കൈപ്പറ്റുകയുമായിരുന്നെന്നാണ് പരാതി. വാഹനം വാങ്ങാന്‍ ഷോറൂമില്‍ എത്തിയപ്പോള്‍ പണം അടച്ചിട്ടില്ലെന്ന് തിരിച്ചറഞ്ഞതോടെ മെഹബൂബ് റഹ്മാന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സമാനമായ വേറെയും തട്ടിപ്പ് കേസുകളില്‍ സുരാജിന് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മഞ്ചേരി ജയിലില്‍ റിമാൻഡ് ചെയ്തു. ഇയാളെ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.