കോഴിക്കോട്: വടകര കരിമ്പനപാലത്തിന് സമീപം ഹൈവേയിൽ സെപ്ടിക് ടാങ്ക് മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറി പൊലീസ് പിടിച്ചെടുത്തു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ശശി.എൻ.ആറിെൻറ നേതൃത്വത്തിൽ വടകര പൊലീസിെൻറ സഹായത്തോടെ പിടിച്ചെടുത്ത്, 20,000 രൂപ പിഴ ചുമത്തി.
വടകര നഗരസഭ രാത്രികാല ആരോഗ്യ വിഭാഗം പരിശോധനയ്ക്കിടെ 24ാം വാർഡിൽ രാമാനന്ദ ഭജന മഠത്തിന് മുമ്പിൽ കരിമ്പനപാലത്തിന് സമീപം ഹൈവേയിൽ സെപ്ടിക് ടാങ്ക് മാലിന്യം തള്ളാനെത്തിയ കെ.എൽ. 53 A 2075 ടാങ്കർ ലോറിയാണ് പിടികൂടിയത്.
വണ്ടി വിട്ട് നൽകുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾക്കായി പൊലീസിന് അറിയിപ്പ് നൽകിയിട്ടുള്ളതാണെന്ന് നഗരസഭ ക്ലീൻസിറ്റി മാനേജർ കെ.പി. രമേശൻ അറിയിച്ചു. രാത്രികാല പരിശോധനയിൽ പബ്ലിക് ഹെൽത് ഇൻസ്പെക്ടറായ സി.വി. വിനോദ്, ശുചീകരണ തൊഴിലാളിയായ ടി.സി. പ്രദീപൻ, ഡ്രൈവർ മജീദ് എന്നിവർ സംബന്ധിച്ചു. ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ തുടർന്നും ശക്തമായ നടപടി ഉണ്ടാകുമെന്ന് നഗരസഭ സെക്രട്ടറി എൻ. കെ.ഹരീഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.