കോഴിക്കോട്: കോഴിക്കോട്ടുകാരെപ്പോലെ സിനിമാപ്രവർത്തകരോട് സ്നേഹമുള്ളവർ വേറെ എവിടെയുമില്ലെന്ന് നടി ഷീല. മ്യൂസിക് ആർടിസ്റ്റ്സ് അസോസിയേഷൻ (മാ) അടക്കം വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ടാഗോർ ഹാളിൽ കോഴിക്കോടിെൻറ സ്നേഹാദരം പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവർ. വർഷങ്ങൾക്കു ശേഷമാണ് കോഴിക്കോട്ടുവരുന്നത്.
ബാല്യകാല സഖിയിൽ അഭിനയിക്കാൻ നസീർ സാറിനൊപ്പം ഇവിടെ വന്നിരുന്നു. ലോട്ടറി ടിക്കറ്റടക്കം കുറെ പടങ്ങൾക്കായും വന്നു. അപ്പോഴൊക്കെ തോന്നിയതാണ് എന്ത് സ്നേഹമുള്ളവരാണ് കോഴിക്കോട്ടുകാരെന്ന് എന്നും ഷീല പറഞ്ഞു. ഗായകൻ പി.കെ. സുനിൽ കുമാർ, നടി സുരഭി ലക്ഷ്മി, നടൻ വിനോദ് കോവൂർ, മേക്കപ് മാൻ റഷീദ് അഹമദ് എന്നിവരെ അവർ ആദരിച്ചു.
തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമദ് വിശിഷ്ടാതിഥിയായി. കെ. സലാം അധ്യക്ഷത വഹിച്ചു. കെ. സുബൈർ പ്രശസ്തി പത്രം വായിച്ചു. ഭാനുപ്രകാശ്, കെ.പി. സുധീര, യോഹന്നാൻ മറ്റത്തിൽ, എ.വി. റഷീദലി തുടങ്ങിയവർ സംസാരിച്ചു. നയൻ ജെ. ഷാ സ്വാഗതവും ടി.പി.എം ഹാഷിർ അലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.