കൊയിലാണ്ടിയിൽ നടന്ന സാന്ത്വനസ്പർശം പരിപാടിയിൽ മന്ത്രി എ.കെ. ശശീന്ദ്രൻ പരാതി കേൾക്കുന്നു

സാന്ത്വനസ്പർശം അദാലത്​ ജനങ്ങൾക്ക്​ ആശ്വാസമാകും –മന്ത്രി എ.കെ. ശശീന്ദ്രൻ

കൊ​യി​ലാ​ണ്ടി: സാ​ന്ത്വ​ന​സ്പ​ർ​ശം അ​ദാ​ല​ത്​ ആ​യി​ര​ക്ക​ണ​ക്കി​നു പേ​ർ​ക്ക് ആ​ശ്വാ​സം​പ​ക​രു​മെ​ന്ന് എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. കൊ​യി​ലാ​ണ്ടി​യി​യി​ൽ അ​ദാ​ല​ത്​ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

അ​ഞ്ചു​വ​ർ​ഷ​മാ​യി ജ​ന​ങ്ങ​ളെ ചേ​ർ​ത്തു​നി​ർ​ത്തു​ന്ന വി​ക​സ​ന ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​നം നാ​ളി​തു​വ​രെ കൈ​വ​രി​ച്ചി​ട്ടു​ള്ള​തി​നേ​ക്കാ​ൾ ഇ​ര​ട്ടി നേ​ട്ട​മാ​ണ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ ദൈ​നം​ദി​ന​ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന ചെ​റു​തും വ​ലു​തു​മാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണാ​ൻ സ​ർ​ക്കാ​റി​നു സാ​ധി​ച്ചു. സ​ർ​ക്കാ​റി​‍െൻറ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന​തി​നു​മു​മ്പ് പ​രി​ഹാ​രം കാ​ണാ​ത്ത വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​ദാ​ല​ത്തി​ൽ തീ​ർ​പ്പു​ക​ൽ​പി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളു​ടെ നാ​നാ​ത​ര​ത്തി​ലു​ള്ള ജീ​വി​ത​പ്ര​ശ്​​ന​ങ്ങ​ൾ​ക്ക് പ​ര​മാ​വ​ധി പ​രി​ഹാ​രം ക​ണ്ടെ​ത്തി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് സ​ർ​ക്കാ​ർ ഇ​തു​വ​രെ ശ്ര​മി​ച്ചി​ട്ടു​ള്ള​തെ​ന്ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. അ​ദാ​ല​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​മാ​ണ് പ്ര​ധാ​നം.

ഇ​പ്പോ​ഴും പ​രി​ഹാ​രം കാ​ണാ​ത്ത ചി​ല പ​രാ​തി​ക​ളു​ണ്ട്. അ​വ​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​നാ​ണ് അ​ദാ​ല​ത്തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ക​ല​ക്ട​ർ വി. ​സാം​ബ​ശി​വ​റാ​വു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ദാ​സ​ൻ എം.​എ​ൽ.​എ, പു​രു​ഷ​ന്‍ ക​ട​ലു​ണ്ടി എം.​എ​ല്‍.​എ, ഡി.​ഡി.​സി അ​നു​പം മി​ശ്ര, എ.​ഡി.​എം എ​ന്‍. പ്രേ​മ​ച​ന്ദ്ര​ന്‍, അ​സി. ക​ല​ക്ട​ര്‍ ശ്രീ​ധ​ന്യ സു​രേ​ഷ്, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍മാ​രാ​യ എ​ന്‍. റം​ല, ഇ. ​അ​നി​ത​കു​മാ​രി, കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്‌​സ​ൻ കെ.​പി. സു​ധ, ത​ഹ​സി​ൽ​ദാ​ർ സി.​പി. മ​ണി, വൈ​സ് ചെ​യ​ര്‍മാ​ന്‍ കെ. ​സ​ത്യ​ന്‍, പ​യ്യോ​ളി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് മ​ഠ​ത്തി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​രാ​യ കെ.​പി. ഗോ​പാ​ല​ന്‍ നാ​യ​ര്‍, പി. ​ബാ​ബു​രാ​ജ്, വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​ര്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Adalat will bring relief to people - Minister AK Shashindran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.