കോഴിക്കോട്: ആവിക്കൽ തോട് നവീകരണത്തിന്റെ ഭാഗമായി മാലിന്യം നീക്കൽ പൂർത്തിയാക്കി തോടിന്റെ അരികുകെട്ടൽ തുടങ്ങി. വെള്ളത്തിൽ ബാർജ് ഉപയോഗിച്ച് വൃത്തിയാക്കുന്നത് നേരത്തേ പൂർത്തിയാക്കിയിരുന്നു. അരിക് കോൺക്രീറ്റ് കെട്ടൽ ആദ്യഘട്ടം മാർച്ചിൽ തീരുമെന്നാണ് പ്രതീക്ഷ. മൊത്തം 500 മീറ്ററാണ് ആദ്യഘട്ടത്തിൽ പൂർത്തിയാക്കുക. തോട് പൂർണമായി രണ്ടാം ഘട്ടത്തിൽ അരിക് കെട്ടും.
ബീച്ച് റോഡിന് പടിഞ്ഞാറ് കടപ്പുറത്തോട് ചേർന്ന ഭാഗത്താണ് ഇപ്പോൾ കോൺക്രീറ്റ്മതിൽ കെട്ടുന്നത്. തിരയടിച്ച് കയറി തോടിന്റെ കടലിലേക്കുള്ള ഭാഗം മണ്ണ് വീണ് അടയുന്നത് പതിവാണ്. ഇതുമൂലം ഇടക്കിടെ മണ്ണ് നീക്കി തോട്ടിൽ ഒഴുക്ക് സുഗമമാക്കേണ്ടിവരുന്നു. ബാർജ് ഉപയോഗിക്കാനാകാത്തതിനാൽ മണ്ണ് കോരി യന്ത്രങ്ങൾ കരയിലെത്തിച്ചാണ് കടപ്പുറം ഭാഗത്ത് മണ്ണ് മാറ്റിയത്. നേരത്തേയിട്ട കരിങ്കൽ കെട്ടുകൾ എടുത്തുമാറ്റുകയും വേണം.
തോട് വൃത്തിയാക്കിയതിന്റെ അടുത്ത ഘട്ടമായാണ് അരിക് കോൺക്രീറ്റ് കെട്ടി നന്നാക്കുന്നത്. എടുത്ത് മാറ്റുന്ന മണ്ണ് ഭട്ട് റോഡ് ഭാഗത്തെ കടപ്പുറത്താണ് നിക്ഷേപിക്കുന്നത്. കഴിഞ്ഞ ജൂലൈ മൂന്നിനാണ് തോട് നന്നാക്കൽ ചാലിവയൽ ഭാഗത്തുനിന്ന് തുടങ്ങിയത്. തൊഴിലാളികൾ ഇറങ്ങിയാണ് ആദ്യം തോടിന്റെ വീതിയുള്ള ഭാഗത്ത് മാലിന്യം മാറ്റൽ പണി തുടങ്ങിയത്. മലിനജല സംസ്കരണ പ്ലാന്റ് നിർമാണ സൈറ്റിന് സമീപമാണ് ഏറ്റവുമൊടുവിൽ വൃത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.