ആയഞ്ചേരി: കോൺഗ്രസ് പ്രവർത്തകനായ വി.കെ. കുഞ്ഞമ്മത് കുട്ടിയുടെ വിയോഗത്തോടെ നഷ്ടമായത് നിർധന രോഗികളുടെയും പ്രയാസമനുഭവിക്കുന്നവരുടെയും അത്താണി.
ജാതിഭേദമന്യേ പാവപ്പെട്ടവരുടെ കല്യാണത്തിനും ചികിത്സക്കും വീടുനിർമാണത്തിനും നിർലോഭം സഹായിക്കുന്ന വ്യക്തിയായിരുന്നു കുഞ്ഞമ്മത്കുട്ടി.
പ്രദേശത്തെ ഒട്ടുമിക്ക ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുൻപന്തിയിലുണ്ടായിരുന്നു. ആയഞ്ചേരി മസ്ജിദുൽ ജമാൽ മഹല്ല് പ്രസിഡൻറ്, ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹി, പാലിയേറ്റിവ് പ്രവർത്തകൻ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ആയഞ്ചേരിയിലെ ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള സരണി ഓഫിസ് കെട്ടിടം അദ്ദേഹത്തിെൻറ സംഭാവനയാണ്.
കെ. മുരളീധരൻ എം.പി, പാറക്കൽ അബ്ദുല്ല എം.എൽ.എ, ഫൈസൽ പൈങ്ങോട്ടായി, സി.എച്ച്. മഹ്മൂദ് സഅദി, നസീർ മദനി തുടങ്ങിയവർ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.
ആയഞ്ചേരിയിൽ നടന്ന അനുശോചന യോഗത്തിൽ പാറക്കൽ അബ്ദുല്ല എം.എൽ.എ, ദേവാനന്ദൻ, കണ്ണോത്ത് ദാമോദരൻ, അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ഫൈസൽ പൈങ്ങോട്ടായി, പി.കെ. സജിത, യു.വി. ചാത്തു, സി.വി. കുഞ്ഞിരാമൻ, സി.എച്ച്. ഹമീദ്, ഹാരിസ് മുറിച്ചാണ്ടി, കെ.കെ. നാരായണൻ, മുത്തു തങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.