ആയഞ്ചേരി: തിരുവള്ളൂരിൽ രണ്ടുമാസത്തിനിടയിൽ വൃദ്ധ ദമ്പതികളുടെ രണ്ടാമത്തെ മരണം നാടിനെ നടുക്കി.
കഴിഞ്ഞ മാസം ആറിനാണ് തിരുവള്ളൂർ കാഞ്ഞിരാട്ട് തറ ലക്ഷം വീടിനു സമീപം കുയ്യാലിൽ മീത്തൽ ഗോപാലൻ രോഗിയായ ഭാര്യ ലീലയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഗോപാലൻ വരാന്തയിൽ തൂങ്ങി മരിച്ചത്.
ഇതിന്റെ നടുക്കം മാറുന്നതിനിടയിലാണ് സമാന രീതിയിൽ ചൊവ്വാഴ്ച വൈകിട്ട് തൊട്ടടുത്ത വാർഡിൽ കുനി വയൽ മലോൽ കൃഷ്ണൻ മറവിരോഗം ബാധിച്ച ഭാര്യ നാരായണിയെ കഴുത്തറുത്ത് കൊലപ്പെടുത്തി കൃഷ്ണൻ വീടിന്റെ പിൻ ഭാഗത്തെ വരാന്തയിൽ തൂങ്ങി മരിച്ച സംഭവവും ഞെട്ടലോടെ നാട്ടുകാർ അറിയുന്നത്.
ഒന്നിച്ചു താമസിക്കുന്ന മക്കൾ വീട്ടിലില്ലാത്ത സമയത്താണ് രണ്ട് ദമ്പതികളുടെ മരണവും നടക്കുന്നത്. തിരുവള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ്. എം. മുനീർ, വാർഡംഗങ്ങളായ കെ.വി. ഗോപാലൻ, ഡി. പ്രജീഷ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.