തിരുവള്ളൂർ (കോഴിക്കോട്): തിരുവള്ളൂരിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ വൻ തീപിടിത്തം .ഞായറാഴ്ച് വൈകുന്നേരം ആറരയോടുകൂടിയാണ് തിരുവള്ളൂർ ടൗണിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൻ്റെ മുൻഭാഗത്ത് സ്ഥാപിച്ച സൈൻ ബോർഡിൽ തീ ആളി പടർന്നത്.
പമ്പ് ജീവനക്കാരുടെയും നാട്ടുകാരുടെയും അഗ്നി രക്ഷാ സേനയുടെയും അവസരോചിത ഇടപെടൽ കാരണം പെട്രോൾ നിറക്കുന്ന ഭാഗത്തേക്ക് തീ പടർന്നു പിടിക്കാതെ വൻ ദുരന്തം ഒഴിവായി. അപകട സമയത്ത് നിരവധി വാഹനങ്ങൾ ഇന്ധനം നിറക്കാൻ വേണ്ടി പെട്രോൾ പമ്പിലുണ്ടായിരുന്നു.
പെട്രോൾ പമ്പിൻ്റെ ലൈറ്റ് ഘടിപ്പിച്ച സൈൻ ബോർഡിൽ നിന്ന് വൈദ്യുതി ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വടകരയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ പമ്പ് ജീവനക്കാരും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ ശ്രമകരമായി തീയണച്ചു. ഒന്നരമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിലൂടെ രാത്രി എട്ടുമണിയോടെയാണ് തീ കെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.