അ​ർ​ഹം ന​സീ​ദ്

അഞ്ചു വയസ്സുകാരൻ അർഹം ഇംഗ്ലീഷ് ഭാഷയഭ്യസിച്ചത് ഗുരുക്കളില്ലാതെ

ആയഞ്ചേരി: അഞ്ചു വയസ്സുകാരൻ അർഹം നസീദ് ഇംഗ്ലീഷ് ഭാഷ അനായാസേന കൈകാര്യം ചെയ്യുന്നത് വിദ്യാലത്തിന്റെയോ അധ്യാപകരുടെയോ സഹായമില്ലാതെ. അംഗൻവാടിയിലോ നഴ്സറിയിലോ ചേരാതിരുന്ന അർഹം നസീദ് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടിയത് മൊബൈൽ ഫോണിൽ കാർട്ടൂണുകളെ മാത്രം ആശ്രയിച്ച്.

സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന അർഹം കഴിഞ്ഞ രണ്ട് വർഷമായി മൊബൈൽ ഫോൺ ഉപയോഗിച്ച് സ്ഥിരമായി ഇംഗ്ലീഷ് കാർട്ടൂണുകൾ കണ്ടാണ് ഭാഷ പഠിച്ചത്.

ഇംഗ്ലീഷിൽ എന്ത് ചോദിച്ചാലും വളരെ പെട്ടെന്ന് ബ്രിട്ടീഷ് ശൈലിയിലുള്ള മറുപടി കൗതുകമുണർത്തുന്നു. കഴിഞ്ഞ ദിവസം മംഗലാട് പറമ്പിൽ ഗവ യു.പി സ്കൂൾ ഇംഗ്ലീഷ് ഭാഷാ പരിപോഷണ പരിപാടിയുടെ മുഖ്യാതിഥിയായി പങ്കെടുത്ത ഈ അഞ്ച് വയസ്സുകാരൻ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

അർഹമിന്റെ മണിക്കൂറുകൾ നീണ്ടുനിന്ന ഇംഗ്ലീഷ് സംവാദം അധ്യാപകരിലും വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശ്ചര്യമുളവാക്കി. ഇംഗ്ലീഷിനു പുറമെ ഗണിതത്തിലെ സങ്കലന, വ്യവകലന, ഗുണനക്രിയകളും കരസ്ഥമാക്കിയിട്ടുണ്ട്. തോടന്നൂരിലെ വീട്ടമ്മയായ കിണറുള്ളകണ്ടി സുമയ്യയുടെയും പയ്യോളി സ്വദേശി തുണ്ടിയിൽ നസീദിന്റെയും മൂന്നാമത്തെ മകനാണ് അർഹം നസീദ്.

Tags:    
News Summary - Five-year-old Arham learned English without a teacher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.