ആയഞ്ചേരി: ആയഞ്ചേരിയിലെ നാലു വയസ്സുകാരിയായ കുന്നത്ത് അന്ന കരുതലായി സൂക്ഷിച്ച സമ്പാദ്യക്കുടുക്ക മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് നൽകി. കുറ്റ്യാടിയുടെ നിയുക്ത എം.എൽ.എ കെ.പി. കുഞ്ഞമ്മദ് കുട്ടി അന്നയുടെ വീട്ടിലെത്തി അവളുടെ സമ്പാദ്യമായ 2419 രൂപ ഏറ്റുവാങ്ങി.
അന്നയാണ് മനസ്സിലുള്ള ആഗ്രഹം മാതാപിതാക്കളെ അറിയിച്ചത്. സിവിൽ പൊലീസ് ഓഫിസറായ നിബിനിെൻറയും നീതുവിെൻറയും മകളാണ് കുറ്റ്യാടിപൊയിൽ അംഗൻവാടി വിദ്യാർഥിനിയായ അന്ന. കെ. സോമൻ, അന്നയുടെ മുത്തച്ഛൻ കുന്നത്ത് നാണു തുടങ്ങിയവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.