നൗ​ഷാ​ദ്

കിണറ്റിൽ വീണ ഒമ്പതു മാസം പ്രായമുള്ള കുട്ടിയെ രക്ഷപ്പെടുത്തി നൗ​ഷാ​ദ്


ആ​യ​ഞ്ചേ​രി: കി​ണ​റ്റി​ൽ വീ​ണ ഒ​മ്പ​തു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യെ യു​വാ​വ് ര​ക്ഷ​പ്പെ​ടു​ത്തി. വി​ല്യാ​പ്പ​ള്ളി പൊ​ന്മേ​രി പ​റ​മ്പി​ൽ ക​ള​മു​ള്ള​തി​ൽ ഹാ​ഷിം-​ന​ജ്മ ദ​മ്പ​തി​ക​ളു​ടെ ഒ​മ്പ​തു മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​യാ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ വീ​ട്ടി​ലെ കി​ണ​റ്റി​ൽ വീ​ണ​ത്. ശ​ബ്​​ദം കേ​ട്ട് സ​മീ​പ​വാ​സി​യാ​യ എം.​കെ. നൗ​ഷാ​ദ് ഉ​ട​ൻ​ത​ന്നെ ക​യ​ർ കെ​ട്ടി കി​ണ​റ്റി​ലി​റ​ങ്ങി കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി.

വ​ട​ക​ര ജി​ല്ല ആ​ശു​പ​ത്രി​യി​ലും അ​വി​ടെ​നി​ന്ന്​ കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. കു​ട്ടി സു​ഖം പ്രാ​പി​ച്ചു​വ​രു​ന്ന​താ​യാ​ണ് വി​വ​രം. പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കു​ന്ന​തി​ൽ വി​ദ​ഗ്ധ​നാ​ണ് നൗ​ഷാ​ദ്. കു​ട്ടി​യെ കി​ണ​റ്റി​ൽ​നി​ന്ന്​ എ​ടു​ത്ത ഉ​ട​ൻ​ത​ന്നെ പ്രാ​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷ​മാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. കി​ണ​റ്റി​െൻറ ആ​ൾ​മ​റ​യി​ൽ കി​ട​ത്തി​യ​താ​ണെ​ന്നാ​ണ്​ മാ​താ​വ് മൊ​ഴി ന​ൽ​കി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ലാ​ത്ത​തി​നാ​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.




Tags:    
News Summary - Nine-month-old baby rescued after falling into well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.