ആരാധനാലയങ്ങൾ ഒരുമയുടെ സന്ദേശം പരത്തുന്ന കേന്ദ്രമാവണം –ടി. ആരിഫലി

ആ​യ​ഞ്ചേ​രി: മ​ത​വി​ശ്വാ​സ​ത്തി‍െൻറ പേ​രി​ൽ ഒ​റ്റ​പ്പെ​ടു​ത്തി ദു​ർ​ബ​ല​രാ​ക്കാ​ൻ ബോ​ധ​പൂ​ർ​വം ശ്ര​മം ന​ട​ത്തു​ന്ന ഇ​ക്കാ​ല​ത്ത് മ​ഹ​ല്ലു​ക​ളും മ​സ്ജി​ദു​ക​ളും എ​ല്ലാ​വ​രെ​യും ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​തി‍െൻറ​യും സ​ന്ദേ​ശം പ​ര​ത്ത​ണ​മെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി ടി. ​ആ​രി​ഫ​ലി. പൈ​ങ്ങോ​ട്ടാ​യി​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച അ​ൽ ഫു​ർ​ഖാ​ൻ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​നു​ഷ്യ​നെ​പ്പ​റ്റി​യു​ള്ള ഇ​സ്​​ലാ​മി‍െൻറ സ​ങ്ക​ൽ​പം പ്ര​യോ​​ഗ​ത്തി​ൽ കാ​ണി​ച്ചു​കൊ​ടു​ക്കു​ന്ന മ​നു​ഷ്യ​രു​ടെ കേ​ന്ദ്ര​മാ​യി അ​ൽ​ഫു​ർ​ഖാ​ൻ മാ​റ​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. അ​ൽ​ഫു​ർ​ഖാ​ൻ നി​ർ​മാ​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​പി. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഴി​ഞ്ഞ 75 വ​ർ​ഷ​മാ​യി നാം ​അ​നു​ഭ​വി​ച്ചു​വ​രു​ന്ന ഭ​ര​ണ​ഘ​ട​നാ​ദ​ത്ത അ​വ​കാ​ശ​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ആ​ശ​ങ്ക​ജ​ന​ക​മാ​യ കാ​ഴ്ച​യാ​ണ് പാ​ർ​ല​മെ​ന്‍​റി​ന് അ​ക​ത്തും പു​റ​ത്തും കാ​ണാ​ൻ സാ​ധി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി പ​റ​ഞ്ഞു.

അ​ൽ​ഫു​ർ​ഖാ‍െൻറ കീ​ഴി​ൽ ആ​രം​ഭി​ക്കു​ന്ന ഭ​വ​ന​പ​ദ്ധ​തി​ക്ക് എം. ​കു​ഞ്ഞ​ബ്ദു​ല്ല​യി​ൽ​നി​ന്ന് ഫ​ണ്ട് സ്വീ​ക​രി​ച്ച് കെ.​പി. കു​ഞ്ഞ​മ്മ​ദ്​​​കു​ട്ടി എം.​എ​ൽ.​എ​യും ലൈ​ബ്ര​റി​യു​ടെ പ്ര​ഖ്യാ​പ​നം എം.​കെ. മൊ​യ്തു​വി​ൽ​നി​ന്ന്​ പു​സ്ത​കം സ്വീ​ക​രി​ച്ച് മു​ൻ എം.​എ​ൽ.​എ പാ​റ​ക്ക​ൽ അ​ബ്ദു​ല്ല​യും നി​ർ​വ​ഹി​ച്ചു. മ​ഹ​ല്ലി​ന് ന​ൽ​കു​ന്ന വ​ഖ്ഫ് സ്വ​ത്തി‍െൻറ പ്ര​മാ​ണ കൈ​മാ​റ്റം പു​ത്ത​ല​ത്ത് മൂ​സ ഹാ​ജി​യി​ൽ​നി​ന്ന് മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ്​ എ.​കെ. അ​ബ്ദു​ല്ല​ത്തീ​ഫ് ഏ​റ്റു​വാ​ങ്ങി. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി വ​നി​ത പ്ര​സി​ഡ​ന്‍റ്​ പി.​വി. റ​ഹ്മാ​ബി, സോ​ളി​ഡാ​രി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ്​ സി.​ടി. സു​ഹൈ​ബ്, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി മേ​ഖ​ല നാ​സിം യു.​പി. സി​ദ്ദീ​ഖ്, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ടി. ​ശാ​ക്കി​ർ, തി​രു​വ​ള്ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ സ​ബി​ത മ​ണ​ക്കു​നി, ആ​യ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ കാ​ട്ടി​ൽ മൊ​യ്തു മാ​സ്റ്റ​ർ, തി​രു​വ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ എ​ഫ്.​എം. മു​നീ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഹം​സ വാ​യേ​രി, ന​ജ്മു​ന്നി​സ, ആ​യി​ശ ടീ​ച്ച​ർ, നൊ​ച്ചാ​ട് കു​ഞ്ഞ​ബ്ദു​ല്ല, യു. ​മൊ​യ്തു മാ​സ്റ്റ​ർ, ചു​ണ്ട​യി​ൽ മൊ​യ്തു ഹാ​ജി, ടി.​വി. അ​ഹ​മ്മ​ദ്, കെ.​കെ. ച​ന്ദ്ര​ൻ, ടി.​കെ. അ​ലി, കെ.​സി. ഷാ​ക്കി​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ൽ​ഫു​ർ​ഖാ‍െൻറ നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ എ​ൻ​ജി​നീ​യ​ർ​മാ​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഉ​ച്ച​ക്ക് ന​ട​ന്ന ജു​മു​അ പ്രാ​ർ​ഥ​ന​ക്ക് ടി. ​ആ​രി​ഫ​ലി നേ​തൃ​ത്വം ന​ൽ​കി. കെ. ​ഫൈ​സ​ൽ സ്വാ​​ഗ​ത​വും എ.​കെ. റി​യാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. അ​ൽ​ഫു​ർ​ഖാ​ൻ ഇ​മാം ഹാ​ഫി​സ് അ​ക്റം 

Tags:    
News Summary - Shrines should be centers for spreading the message of unity - T. Arifali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.