ആയഞ്ചേരി: വൈദ്യുതി യന്ത്രം ഉപയോഗിച്ച് ജോലിചെയ്യുന്നതിനിടയിൽ ഷോക്കേറ്റ് നിലത്തുവീണയാൾക്ക് അയൽവാസി രക്ഷകനായി. മംഗലാട്ടെ മൊട്ടെമ്മൽ സുധീഷിന് ആണ് അയൽവാസി സുകുമാരെൻറ അവസരോചിതമായ ഇടപെടലിൽ ജീവൻ തിരിച്ചു കിട്ടിയത്. മരപ്പണിക്കാരനായ സുധീഷ് ജോലിയില്ലാത്ത ദിവസങ്ങളിൽ മരങ്ങളിൽ ശിൽപങ്ങൾ നിർമിക്കാറുണ്ട്.
കഴിഞ്ഞ ദിവസം അത്തരം ജോലിക്കിടെയാണ് വൈദ്യുതാഘാതമേൽക്കുന്നത്. നിലവിളിച്ച് നിലത്തുവീണ് പിടയുകയായിരുന്ന സുധീഷിെൻറ ശബ്ദം കേട്ട് അയൽവാസിയായ നിഷയാണ് ചീളിൽ സുകുമാരനെ വിവരം അറിയിക്കുന്നത്. വൈദ്യുതി വയർ പിണഞ്ഞു ബോധമറ്റ് കിടക്കുന്ന സുധീഷിനെയാണ് ഒാടിയെത്തിയ സുകുമാരൻ കണ്ടത്. ൈകയിൽ നിന്നും പുക ഉയരുന്നുണ്ടായിരുന്നു. പെട്ടെന്നുതന്നെ സുധീഷിനെ സ്പർശിക്കാതെ മെയിൻ സ്വിച്ചുള്ള സ്ഥലത്ത് ഓടിയെത്തിയെങ്കിലും മെയിൻ സ്വിച്ചിന് മുകളിൽ വലിയ പലക വെച്ചതിനാൽ സ്വിച്ച് ഓഫ് ചെയ്യാൻ കഴിഞ്ഞില്ല.
ഉടനെ കൈയിൽ കിട്ടിയ മരക്കമ്പ് ഉപയോഗിച്ച് അടുത്തുള്ള ഫ്യൂസ് അടിച്ചുതെറിപ്പിച്ച് വൈദ്യുതി ബന്ധം വേർപെടുത്തി. തുടർന്ന് ബോധമറ്റ സുധീഷിനെ പ്രഥമ ശുശ്രൂഷ നൽകുകയായിരുന്നു. അഭിനന്ദനവുമായി നിരവധി സന്നദ്ധ സംഘടനകളും ജനപ്രതിനിധികളും സുകുമാരനെ തേടി വീട്ടിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.