വള്ളിയാട്: വള്ളിയാട് എം എൽ പി സ്കൂളിൽ 2022ലെ കിച്ചൻ ഗാർഡൻ പുനരുജ്ജീവനം ലക്ഷ്യം വെച്ചുകൊണ്ട് കുട്ടിക്ക് ഒരു ഗ്രോ ബാഗ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. വിഷരഹിത പച്ചക്കറിസ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തുക, പുതുതലമുറയിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങൾ വെച്ചുകൊണ്ട് സ്കൂളുകളിൽ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഏറെ ഗുണകരമാണെന്ന് ഉദ്ഘാടന വേളയിൽ തോടന്നൂർ എൻ.എം.ഒ സൈജി അഭിപ്രായപ്പെട്ടു. ഓരോ കുട്ടിയും അവരുടെ ഗ്രോ ബാഗ് പരിപാലിക്കുന്നതിന് ഏറ്റവും നല്ല രീതിയിൽ ശ്രമിക്കുമെന്ന് കുട്ടികളുടെ പ്രവർത്തനത്തിൽ നിന്നും മനസ്സിലാക്കുന്നു എന്നും എല്ലാ ദിവസവും കുട്ടികൾക്ക് സ്കൂളിൽ വരാനുള്ള ഒരു താല്പര്യവും കൂടെ ഇതിലൂടെ ഉണ്ടാകുമെന്നും നൂൺ മീൽ ഓഫീസർ കൂട്ടിച്ചേർത്തു.
ഓരോ കൃഷിക്കും ആവശ്യമായത് എന്തൊക്കെയുന്ന് അന്വേഷിച്ച് കണ്ടെത്താനും, ജൈവവളങ്ങൾ ഏതൊക്കെയെന്നും അവ അവിടെ ലഭ്യമാക്കും എന്നും കണ്ടെത്താനും ഗുണമേന്മയുള്ള മണ്ണിനെ അറിയാനും, യാന്ത്രികമല്ലാത്തതും എന്നാൽ താൽപ്പര്യം ഉള്ളതുമായഒരു പഠനം നടക്കുന്നുവെന്ന് ഹെഡ് മിസ്ട്രെസ് ജസ്ന എ ആർ സ്വാഗത പ്രസംഗത്തിൽ രക്ഷിതാക്കളോടായി പറഞ്ഞു.
പദ്ധതിക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് എസ് എസ് ജി പ്രതിനിധി ശ്രീ സി എച്ച് മൊയ്തീൻ മാസ്റ്റർ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ജഹാംഗീർ കോട്ടപ്പള്ളി അധ്യക്ഷനായ യോഗത്തിന് കാർഷിക ക്ലബ് കൺവീനർ ശ്രീമതി രജനി എൻ കെ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.