സു​ധീ​ഷ്

സ്കൂട്ടറിൽ മദ്യവിൽപന നടത്തിയയാൾ അറസ്റ്റിൽ

ബേ​പ്പൂ​ർ: സ്കൂ​ട്ട​റി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ലാ​യി. 10 കു​പ്പി ഇ​ന്ത്യ​ൻ​നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വു​മാ​യി ചീ​ർ​പ്പ് പാ​ലം കി​ഴ​ക്കു​മ്പാ​ടം കാ​ര​ത്ത​റ സു​ധീ​ഷി​നെ​യാ​ണ് (42) ബേ​പ്പൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ബി.​സി റോ​ഡ്, മാ​ഞ്ചോ​ട്, ചീ​ർ​പ്പ് പാ​ലം, തോ​ണി​ച്ചി​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ്യാ​പ​ക മ​ദ്യ​വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു.

എ​സ്.​ഐ കെ. ​ഷു​ഹൈ​ബി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബി.​സി റോ​ഡി​ലെ മാ​ഞ്ചോ​ട് ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​യാ​ൾ സ്കൂ​ട്ട​ർ സ​ഹി​തം പി​ടി​കൂ​ടി​യ​ത്. സ്കൂ​ട്ട​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ.​എ​സ്.​ഐ കെ. ​ദീ​പ്തി ലാ​ൽ, സീ​നി​യ​ർ സി.​പി.​ഒ കെ. ​ജി​തേ​ഷ്, സി.​പി.​ഒ പി. ​അ​നീ​ഷ് എ​ന്നി​വ​ർ പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - A person who sold liquor on a scooter was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.