ബേപ്പൂർ: സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന രണ്ടാമത് അന്താരാഷ്ട്ര ജലമേള ഡിസംബർ 24 മുതൽ 28 വരെ നടക്കും. ബേപ്പൂർ കടൽത്തീര വിനോദസഞ്ചാര കേന്ദ്രത്തിനോട് ചേർന്നുള്ള പുലിമുട്ടിന് സമീപത്തെ മറീന ബീച്ചിലും ചാലിയത്തും ഫറോക്ക് നല്ലൂർ മിനി സ്റ്റേഡിയവും കേന്ദ്രീകരിച്ചാണ് പ്രധാന പരിപാടി. ചാലിയാർ പുഴയിൽ ജലകായിക മേളയും ജലസാഹസിക കലാപ്രകടനങ്ങളും നടക്കും.
വിവിധ കലാപരിപാടികൾ, ഭക്ഷ്യമേള, സ്പീഡ് ബോട്ട് റൈസിങ്, പവർ ബോട്ട് റെയ്സിങ്, പരമ്പരാഗത പായവഞ്ചിയോട്ടം, ഫ്ലോട്ടിങ് സംഗീത പരിപാടികൾ, ലൈറ്റ് ഷോ, മത്സ്യത്തൊഴിലാളി യാനങ്ങളുടെ ഘോഷയാത്രകൾ എന്നിവ നടക്കും. സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം ഇന്ന് 7.30ന് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.