സു​രേ​ഷ്

ബേ​പ്പൂ​ർ: അ​ന​ധി​കൃ​ത വി​ദേ​ശ മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യ യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗോ​തീ​ശ്വ​രം വാ​രി​ങ്ങ​ൽ​പ​റ​മ്പ് പി​ണ്ണാ​ണ​ത്ത് വീ​ട്ടി​ൽ സു​രേ​ഷാ​ണ് (46) ബേ​പ്പൂ​ർ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ബേ​പ്പൂ​ർ ഫി​ഷി​ങ് ഹാ​ർ​ബ​ർ, ജ​ങ്കാ​ർ, പു​ലി​മു​ട്ട്, ഗോ​തീ​ശ്വ​രം ഭാ​ഗ​ങ്ങ​ളി​ൽ വി​ദേ​ശ​മ​ദ്യം വി​ൽ​ക്കു​ന്ന​താ​യി പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ വി. ​സി​ജി​ത്തി​ന് ര​ഹ​സ്യ​വി​വ​രം കി​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച ജ​ങ്കാ​ർ പ​രി​സ​ര​ത്ത് വി​ൽ​പ​ന​ക്ക് ശ്ര​മി​ക്ക​വേ 18 കു​പ്പി വി​ദേ​ശ​മ​ദ്യം സ​ഹി​തം ബേ​പ്പൂ​ർ എ​സ്.​ഐ ഷു​ഹൈ​ബ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. എ.​എ​സ്.​ഐ ദീ​പ്തി ലാ​ൽ, ലാ​ലു, സി.​പി.​ഒ അ​നൂ​പ്, നി​ധി​ൻ​രാ​ജ് എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. 

Tags:    
News Summary - illegal sale of alcohol-The youth was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.