ബേപ്പൂർ: കോഴിക്കോട് ജില്ല കലക്ടറായിരുന്ന ടി.ഒ. സൂരജിെൻറ മകൾ ഡോക്ടർ എസ്. റിസാന ഉൾപ്പെടെ നാലുപേർക്കെതിരെ ഭൂമിതട്ടിപ്പിന് മാറാട് പൊലീസ് കേസെടുത്തു അന്വേഷണം തുടരുന്നു.
നോർത്ത് ബേപ്പൂർ പുഞ്ചപ്പാടം സ്വദേശി കയ്യിടവഴിയിൽ സുരേന്ദ്രനാണ് പൊലീസിൽ പരാതി നൽകിയത്.
2015ൽ റിസാനയുടെ പേരിൽ ബേപ്പൂർ വെസ്റ്റ് മാഹിയിലുള്ള 1.21 ഏക്കറിൽനിന്ന് 60 സെൻറ് വിൽപന നടത്താമെന്ന കരാറുണ്ടാക്കി 61 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം 25 സെൻറ് സ്ഥലം മാത്രം നൽകി വഞ്ചിച്ചുവെന്നാണ് പരാതി. സെൻറിന് 1.2 ലക്ഷം രൂപ നിരക്കിൽ വിൽപന നടത്താമെന്നായിരുന്നു കരാർ. ഇടനിലക്കാരായ ടി.കെ. നൗഷാദ്, അരയച്ചൻറകത്ത് ശിവപ്രസാദ്, കൊല്ലരത്ത് വീട്ടിൽ അനിൽ കുമാർ എന്നിവരാണ് മറ്റു പ്രതികൾ.
ഇവരിൽ അനിൽകുമാർ നേരത്തെ മരണപ്പെട്ടു. ഭൂമി തട്ടിപ്പ് കേസിൽ സുരേന്ദ്രെൻറ പരാതിയിൽ കേസെടുത്ത് അന്വേഷണം തുടരുകയാണെന്നും, പരാതിയിൽ പറയുന്ന കാര്യങ്ങളെക്കുറിച്ചുള്ള രേഖകളും മൊഴികളും വിശദമായി അന്വേഷിച്ച് പരിശോധന നടത്തുമെന്നും മാറാട് സി.ഐ കെ. വിനോദൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.