ബേപ്പൂർ: തൊഴിൽ തർക്കത്തെ തുടർന്ന് ബസുകൾ അന്യായമായി തടഞ്ഞുവെച്ചതായി ബേപ്പൂർ പൊലീസിൽ ഉടമയുടെ പരാതി. മീഞ്ചന്ത ലങ്കപറമ്പിൽ പുള്ളാട്ട് ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള ബേപ്പൂർ-പുതിയാപ്പ റൂട്ടിലോടുന്ന ‘പുള്ളാട്ട്’ ബസും ബേപ്പൂർ-ഭട്ട് റോഡ് റൂട്ടിലോടുന്ന ‘മർവ’ ബസുമാണ് തൊഴിൽ തർക്കത്തെ തുടർന്ന് തടഞ്ഞുവെച്ചിട്ടുള്ളത്. ബസിലെ തൊഴിലാളികളുമായി കൂലിസംബന്ധമായ അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടർന്ന് തൊഴിലാളി സംഘടനയുടെ ജില്ല നേതാക്കളുമായി കൂടിയാലോചിച്ച് പരിഹരിക്കുന്നതിന് തീരുമാനിച്ചിരുന്നു.
എന്നാൽ, ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ജീവനക്കാർ മുൻകൂട്ടി അറിയിക്കുകയോ നോട്ടീസ് നൽകുകയോ ചെയ്യാതെ ബസുകളുടെ ഓട്ടം തടസ്സപ്പെടുത്തി. ചൊവ്വാഴ്ച ലഭിച്ച കലക്ഷൻ തുക ഉടമസ്ഥനെ ഏൽപിച്ചിട്ടില്ലെന്നും ദിവസങ്ങളായി ട്രിപ് നടത്താൻ അനുവദിക്കാതെ തടഞ്ഞുവെച്ചതിനാൽ തനിക്കുണ്ടായ സാമ്പത്തിക നഷ്ടങ്ങൾക്ക് തൊഴിലാളികൾക്കെതിരെ നടപടിയെടുക്കണമെന്നും ബസിന് നേരെയുള്ള ആക്രമണങ്ങളിൽനിന്ന് സംരക്ഷണം നൽകണമെന്നുമാണ് ഉടമയുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.