ബേപ്പൂർ: എ.ടി.എമ്മിൽനിന്ന് പണം കിട്ടുന്നതിന് പുതുതായി ഏർപ്പെടുത്തിയ ഒ.ടി.പി സമ്പ്രദായം ജനങ്ങൾക്ക് പെടാപ്പാടായി. എ.ടി.എമ്മുകൾക്ക് മുന്നിൽ അകലം പാലിച്ച് ഏറെ നേരം കാത്തുനിന്ന് ഉള്ളിൽ പ്രവേശിച്ചാൽ, പണത്തിനായി പുതിയ ഒ.ടി.പി (വൺ ടൈം പാസ്വേർഡ്) കൂടി അടിച്ചാൽ മാത്രമേ ആവശ്യപ്പെട്ട പണം ലഭിക്കുകയുള്ളൂ.
സുരക്ഷ മുൻനിർത്തിയാണ് 10,000 രൂപയിൽ കൂടുതൽ ഉള്ള എ.ടി.എം ഇടപാടുകൾക്ക് ഒ.ടി.പി നിർബന്ധമാക്കിയത്. ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ, കൃത്യമായി നൽകിയാൽ പണം പിൻവലിക്കാവുന്നതാണ് പുതിയ രീതി. ഇതറിയാതെ എ.ടി.എം കൗണ്ടറിൽ പ്രവേശിച്ച പലരും പണം കിട്ടാതെ, അടുത്ത എ.ടി.എമ്മും തേടി പോവുകയാണ്.
രണ്ടു മാസത്തോളമായി ആർ.ബി.ഐ നിർദേശപ്രകാരം എസ്. ബി .ഐ ഏർപ്പെടുത്തിയ സമ്പ്രദായമാണ് സാധാരണക്കാർക്ക് 'വിന'യായത്.
എ.ടി.എമ്മുകളിൽ നിന്ന് പണം എടുക്കുന്നതിന് ആദ്യകാലങ്ങളിൽ ബുദ്ധിമുട്ടിയവരൊക്കെ, അനായാസകരമായി പണം എടുത്തു വരുന്നതിനിടെയാണ് പുതിയ ഒ.ടി.പി. വില്ലനാകുന്നത്. എ.ടി.എം കാർഡുകൾ ഉപയോഗപ്പെടുത്തി മറ്റൊരാൾ പണം പിൻവലിക്കുന്നത് തടയുന്നതിനുവേണ്ടിയാണ് എസ്. ബി. ഐ ബാങ്കുകൾ പുതിയ ഒ.ടി.പി സമ്പ്രദായം ഏർപ്പെടുത്തിയത്. ബാങ്ക് ഓഫ് ബറോഡ നേരേത്തതന്നെ ഈ രീതി നടപ്പാക്കിയിട്ടുണ്ട്. മറ്റുള്ള ബാങ്കുകളും എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് ഒ.ടി.പി. ഏർപ്പെടുത്തിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.