ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പെ​രു​മ്പാ​ട്ട് കു​ളം

ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കു​ളം പ​രി​സ​ര​വാ​സി​ക​ൾ​ക്ക് ദു​രി​തം

ബേ​പ്പൂ​ർ: പാ​യ​ലും കു​ള​വാ​ഴ​യും അ​ടി​ഞ്ഞു​കൂ​ടി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പെ​രു​മ്പാ​ട്ട് കു​ളം പ​രി​സ​ര​വാ​സി​ക​ൾ​ക്ക് പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു. അ​ര​ക്കി​ണ​ർ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളെ വ​ര​ൾ​ച്ച​യി​ൽ നി​ന്നും ര​ക്ഷി​ക്കു​ന്ന സു​പ്ര​ധാ​ന ജ​ല​സ്രോ​ത​സ്സാ​ണ് പെ​രു​മ്പാ​ട്ടു​കു​ളം. കോ​ർ​പ​റേ​ഷ​ൻ ബേ​പ്പൂ​ർ സോ​ണ​ൽ പ​രി​ധി​യി​ലെ 52 ാം ഡി​വി​ഷ​നി​ൽ അ​ര​ക്കി​ണ​ർ ടൗ​ൺ സു​ന്നി ജു​മു​അ​ത്ത് പ​ള്ളി​യു​ടെ പി​ൻ​വ​ശ​ത്താ​ണ് കു​ളം സ്ഥി​തി​ചെ​യ്യു​ന്ന​ത്. 2020ൽ ​പൊ​തു ജ​ല സ്രോ​ത​സ്സു​ക​ൾ സം​ര​ക്ഷി​ച്ച് ന​വീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി കോ​ർ​പ​റേ​ഷ​ൻ ഹ​രി​ത കേ​ര​ള മി​ഷ​ൻ ‘തെ​ളി​നീ​ർ’ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യി​രു​ന്നു. പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി​യ ജ​ല​സ്രോ​ത​സ്സു​ക​ളെ പ​രി​പാ​ലി​ച്ചു നി​ല​നി​ർ​ത്താ​ൻ പ​ദ്ധ​തി​ക​ളി​ല്ലാ​ത്ത​തി​നാ​ൽ അ​വ വീ​ണ്ടും ന​ശി​ച്ച് ദു​ഷി​ച്ചു നാ​റു​ക​യാ​ണ്.

ച​ളി​യും മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ​തി​നാ​ൽ കു​ളം ഉ​പ​യോ​ഗ ര​ഹി​ത​മാ​യി. പു​ല്ലും പാ​യ​ലും വ​ള​ർ​ന്ന് വെ​ള്ളം അ​ഴു​കി​യ നി​ല​യി​ലാ​ണ്. ജ​ന​വാ​സ മേ​ഖ​ല​യി​ലെ കു​ള​ത്തി​ൽ മാ​ലി​ന്യം കെ​ട്ടി​നി​ൽ​ക്കു​ന്ന​ത് സ​മീ​പ​വാ​സി​ക​ൾ​ക്ക് ദു​രി​ത​മാ​യി. അ​ഴു​കി​യ വെ​ള്ള​ക്കെ​ട്ടി​ൽ നി​ന്നും ദു​ർ​ഗ​ന്ധ​വും കൊ​തു​ക് ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. പ​രി​സ​ര​വാ​സി​ക​ൾ സാം​ക്ര​മി​ക രോ​ഗ ഭീ​തി​യി​ലു​മാ​ണ്. വ​ര​ൾ​ച്ച​ക്കാ​ല​ത്ത് മേ​ഖ​ല​യി​ലെ കി​ണ​റു​ക​ളി​ൽ ജ​ല​വി​താ​നം താ​ഴാ​തെ നി​ല​നി​ർ​ത്താ​ൻ സ​ഹാ​യ​ക​മാ​യ കു​ളം ശു​ചീ​ക​രി​ച്ചു സം​ര​ക്ഷി​ക്കാ​ൻ കോ​ർ​പ​റേ​ഷ​ന്റെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി വൈ​കു​ന്ന​തി​ൽ നാ​ട്ടു​കാ​ർ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

Tags:    
News Summary - useless pond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.