കോഴിക്കോട്: ജില്ല പഞ്ചായത്തിെൻറ നന്മണ്ട ഡിവിഷനിലേക്കും കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ, ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്ത് വാർഡുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പിെൻറ വോട്ടെടുപ്പ് പൂർത്തിയായി.
നന്മണ്ട ഡിവിഷനിലെ അംഗവും ജില്ല പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന കാനത്തിൽ ജമീല കൊയിലാണ്ടിയിൽനിന്നും കൂമ്പാറ വാർഡ് അംഗവും കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന ലിേൻറാ ജോസഫ് തിരുവമ്പാടിയിൽനിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. യു.ഡി.എഫ് അംഗം മുസ്ലിം ലീഗിലെ ഇ. ഗംഗാധരെൻറ മരണത്തെ തുടർന്നാണ് ഉണ്ണികുളം വള്ളിയോത്ത് ഉപതെരഞ്ഞെടുപ്പ് വന്നത്. മൂന്നിടത്തെയും വോട്ടെണ്ണൽ ബുധനാഴ്ച നടക്കും.
നന്മണ്ട: നന്മണ്ട ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ 62.54 ശതമാനം പോളിങ്. എൽ.ഡി.എഫിനായി റസിയ തോട്ടായിയും യു.ഡി.എഫിനായി കെ. ജമീലയും എൻ.ഡി.എക്കായി ഗിരിജ വലിയവളപ്പിലുമാണ് മത്സരരംഗത്തുള്ളത്. പോളിങ് പൊതുവേ മന്ദഗതിയിലായിരുന്നു.
10ലധികംപേരുള്ള ക്യൂ ഉച്ചവരെ ഉണ്ടായില്ല. നൂറിലധികം പേർ ഒട്ടുമിക്ക ബൂത്തുകളിലും വോട്ട് ചെയ്യാനെത്തിയില്ല. കഴിഞ്ഞ തവണ 88 ശതമാനമായിരുന്നു പോളിങ്. എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ സജീവമായി രംഗത്തിറങ്ങിയെങ്കിലും ബി.ജെ.പി പ്രവർത്തകർ ചില ബൂത്തുകളിൽ മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. 2020ലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ കാനത്തിൽ ജമീല 8094 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂമ്പാറ വാർഡ് ഉപതെരഞ്ഞെടുപ്പ് സമാധാനപരം. 87.21 ആണ് പോളിങ് ശതമാനം. കൂമ്പാറ ഗവ. ട്രൈബൽ എൽ.പി സ്കൂളിലായിരുന്നു പോളിങ് ബൂത്ത്. സുനേഷ് ജോസഫ് (യു.ഡി.എഫ്), ആദർശ് ജോസഫ് (എൽ.ഡി.എഫ്), ലജീഷ് (എൻ.ഡി.എ) എന്നിവർക്ക് പുറമേ രണ്ടു സ്വതന്ത്ര സ്ഥാനാർഥികളുമാണ് മത്സരരംഗത്തുള്ളത്. ഇടതുമുന്നണി ഭരിക്കുന്ന ഗ്രാമപഞ്ചായത്തിൽ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ ഉപതെരഞ്ഞെടുപ്പ് ഫലം ഭരണസമിതിയെ ബാധിക്കില്ല.
എകരൂൽ: ഉണ്ണികുളം പഞ്ചായത്ത് വള്ളിയോത്ത് 15ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 84 ശതമാനം പോളിങ് രേഖപ്പെടുത്തി. രണ്ടു ബൂത്തുകളിലായി ആകെയുള്ള 1805 വോട്ടർമാരിൽ 1516 പേർ വോട്ട് രേഖപ്പെടുത്തി.
വലിയ തിരക്കുകളില്ലാതെയാണ് വോട്ടെടുപ്പ് പൂർത്തിയായത്. കഴിഞ്ഞതവണ 453 വോട്ടിെൻറ ഭൂരിപക്ഷത്തിൽ യു.ഡി.എഫാണ് വിജയിച്ചത്. ഒ.എം. ശശീന്ദ്രൻ (യു.ഡി.എഫ്), കെ.വി. പുഷ്പരാജൻ (എൽ.ഡി.എഫ്), കരുണാകരൻ മുപ്പറ്റച്ചാലിൽ (എൻ.ഡി.എ) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്.
വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ ഉണ്ണികുളം പഞ്ചായത്ത് ഓഫിസിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.