പു​രു​ഷ വി​ഭാ​ഗം ലോ​ങ് ജം​പി​ൽ വെ​ള്ളി നേ​ടു​ന്ന

മു​ഹ​മ്മ​ദ് മു​ഹ​സി​ൻ (ഐ​ഡി​യ​ൽ കോ​ള​ജ് ക​ട​ക​ശ്ശേ​രി)

കാലിക്കറ്റ്​ സർവകലാശാല അത്​ലറ്റിക്​ മീറ്റ്: ട്രാക്കുണർന്നു, സെൻറ്​ തോമസും ക്രൈസ്​റ്റും മുന്നിൽ

തേ​ഞ്ഞി​പ്പ​ലം: 56ാമ​ത്​ കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല ഇ​ൻ​റ​ർ കൊ​ളീ​ജി​യ​റ്റ്​ അ​ത്​​ല​റ്റി​ക്​ മീ​റ്റി​ന്​ ട്രാ​ക്കു​ണ​ർ​ന്ന​പ്പോ​ൾ പ​തി​വ്​​പോ​ലെ തൃ​ശൂ​ർ ​സെൻറ്​ തോ​മ​സ്​ കോ​ള​ജും ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്​​റ്റും കു​തി​പ്പ്​ തു​ട​ങ്ങി.

സ​ർ​വ​ക​ലാ​ശാ​ല സി​ന്ത​റ്റി​ക്​ ട്രാ​ക്കി​ൽ പൊ​രി​വെ​യി​ല​ത്തും ആ​വേ​ശം ചോ​രാ​തെ 12 ഫൈ​ന​ലു​ക​ൾ ഫി​നി​ഷി​ങ്​ ലൈ​ൻ തൊ​ട്ട​പ്പോ​ൾ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ 36 പോ​യ​ൻ​റ്​ നേ​ടി ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്​ സെൻറ്​ തോ​മ​സ് കോ​ള​ജ്​​ തൃ​ശൂ​ർ. 16 പോ​യ​ൻ​റു​ള്ള ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്​​റ്റ് കോ​ള​ജ്​​ ര​ണ്ടാ​മ​താ​ണ്. ആ​റ്​ പോ​യ​ൻ​റ്​ നേ​ടി പാ​ല​ക്കാ​ട്​ ഗ​വ. വി​ക്​​ടോ​റി​യ കോ​ള​ജാ​ണ് മൂ​ന്നാ​മ​ത്.

ആ​ദ്യ​സ്ഥാ​നം മാ​റി​മ​റി​ഞ്ഞ വ​നി​ത വി​ഭാ​ഗ​ത്തി​ൽ 19 പോ​യ​ൻ​റ്​ നേ​ടി ക്രൈ​സ്​​റ്റ്​ ഇ​രി​ങ്ങാ​ല​ക്കു​ട​യാ​ണ്​ മു​ന്നി​ൽ. 18 പോ​യ​ൻ​റു​മാ​യി തൃ​ശൂ​ർ വി​മ​ല ​കോ​ള​ജും15 പോ​യ​ൻ​റു​മാ​യി പാ​ല​ക്കാ​ട്​ മേ​ഴ്​​സി ​കോ​ള​ജും പി​ന്നാ​ലെ​യു​ണ്ട്. ഞാ​യ​റാ​ഴ്​​ച ​ഒ​രു മീ​റ്റ്​ റെ​ക്കോ​ഡ്​ ​കൂ​ടി പി​റ​ന്നു. പു​രു​ഷ വി​ഭാ​ഗം ഡി​സ്​​ക​സ് ത്രോ​യി​ൽ സെൻറ്​ തോ​മ​സ്​ കോ​ള​ജ്​ തൃ​ശൂ​രി​​ന്റെ അ​ല​ക്​​സ്​ പി. ​ത​ങ്ക​ച്ച​നാ​ണ്​​ മീ​റ്റ്​ ​റേ​ക്കോ​ഡ് കു​റി​ച്ച​ത്.

ഒ​മ്പ​ത്​ വ​ർ​ഷം മു​മ്പ്​ സെൻറ്​ ജോ​സ​ഫ്​ കോ​ള​ജ്​ ദേ​വ​ഗി​രി​യു​ടെ രാ​ഹു​ൽ ര​തീ​ഷി​​ന്റെ 50.75 മീ​റ്റ​ർ മ​റി​ക​ട​ന്ന് 53.02 മീ​റ്റ​ർ കു​റി​ച്ചാ​ണ്​​ അ​ല​ക്​​​സ് പു​തി​യ​ റെ​ക്കോ​ഡി​ട്ട​ത്. ആ​ദ്യ ദി​നം പു​രു​ഷ വി​ഭാ​ഗം 5000 മീ​റ്റ​റി​ൽ സെൻറ്​ തോ​മ​സി​ലെ ത​ന്നെ ന​ബീ​ൽ സാ​ഹി റെ​ക്കോ​ഡോ​ടെ സ്വ​ർ​ണം നേ​ടി​യി​രു​ന്നു.

100 മീ​റ്റ​ർ ഫൈ​ന​ലി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ വി​ക്ടോ​റി​യ കോ​ള​ജി​ലെ റി​ജി​ത്തും വ​നി​ത വി​ഭാ​ഗ​ത്തി​ൽ മേ​ഴ്‌​സി കോ​ള​ജി​ലെ എ​സ്. മേ​ഘ​യും സ്വ​ർ​ണം നേ​ടി വേ​ഗ താ​ര​ങ്ങ​ളാ​യി. 10.67 സെ​ക്ക​ൻ​ഡി​ലാ​ണ്​ റി​ജി​ത്ത് ഫി​നി​ഷ്​ ചെ​യ്​​ത​ത്. 11.96 സ​മ​യ​ത്താ​ണ്​ മേ​ഘ ഓ​ടി​യെ​ത്തി​യ​ത്.

വ​നി​ത വി​ഭാ​ഗം 400 മീ​റ്റ​ർ- കെ. ​അ​ന​ശ്വ​ര (ക്രൈ​സ്റ്റ് കോ​ള​ജ്), പു​രു​ഷ വി​ഭാ​ഗം 400 മീ​റ്റ​ർ- പി. ​അ​ഭി​രാം (സെൻറ്​ തോ​മ​സ്​ കോ​ള​ജ്), പു​രു​ഷ വി​ഭാ​ഗം ലോ​ങ്​ ജം​പ്​ - കെ. ​ശ്രീ​കാ​ന്ത്​ (സെൻറ്​ തോ​മ​സ്​ കോ​ള​ജ്), വ​നി​ത വി​ഭാ​ഗം ലോ​ങ് ജം​പ്-​മീ​ര ഷി​ബു (ക്രൈ​സ്റ്റ് കോ​ള​ജ്), വ​നി​ത വി​ഭാ​ഗം ഷോ​ട്ട്​​പു​ട്ട്​- സി.​പി. തൗ​ഫീ​റ (വി​മ​ല കോ​ള​ജ്), പു​രു​ഷ വി​ഭാ​ഗം ഹാ​മ​ർ ത്രോ -​നി​തി​ൻ സ​ജി (സെൻറ്​ തോ​മ​സ് കോ​ള​ജ്), വ​നി​ത വി​ഭാ​ഗം ഹാ​മ​ർ ​േത്രാ -​പി.​എ. അ​തു​ല്യ (കേ​ര​ള വ​ർ​മ കോ​ള​ജ്) എ​ന്നി​വ​രും സ്വ​ർ​ണം നേ​ടി. തി​ങ്ക​ളാ​ഴ്​​ച 13 ഫൈ​ന​ലു​ക​ൾ ന​ട​ക്കും.

Tags:    
News Summary - Calicut University Athletic Meet- St Thomas and Christ lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.